കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് മര്‍ദ്ദനം; യുവാവിന് ഇനിയും ബോധം തിരികെ ലഭിച്ചിട്ടില്ല
മൂന്നാര്‍: സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ആക്രമണത്തിനിരയായ യുവാവിന്റെ നില മെച്ചപ്പെട്ടിട്ടില്ല. ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുബ്രഹ്മണ്യത്തിന്റെ ബോധം ഇനിയും തിരികെ ലഭിച്ചിട്ടില്ല. പുതുവത്സര ദിനത്തിലായിരുന്നു സുബ്രഹ്മണ്യത്തെ നാല്‍വര്‍ സംഘം വീട് കയറി ആക്രമിച്ചത്. സുബ്രഹ്മണ്യത്തിന്റെ ഭാര്യക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാട്ടുപെട്ടി ടോപ്പില്‍ മത്സരിക്കാന്‍ സിപിഐ അനുവാദം നല്‍കിയിരുന്നില്ല. ഇതോടെ സുബ്രഹ്മണ്യവും ബന്ധുവായ തങ്കമണിയും കോണ്‍ഗ്രസില്‍ ചേരുകയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസാണ് ഇവിടെ വിജയിച്ചത്. ഇതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച വൈകീട്ട് മദ്യപിച്ചെത്തിയ […]

മൂന്നാര്‍: സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ആക്രമണത്തിനിരയായ യുവാവിന്റെ നില മെച്ചപ്പെട്ടിട്ടില്ല. ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുബ്രഹ്മണ്യത്തിന്റെ ബോധം ഇനിയും തിരികെ ലഭിച്ചിട്ടില്ല. പുതുവത്സര ദിനത്തിലായിരുന്നു സുബ്രഹ്മണ്യത്തെ നാല്‍വര്‍ സംഘം വീട് കയറി ആക്രമിച്ചത്.
സുബ്രഹ്മണ്യത്തിന്റെ ഭാര്യക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാട്ടുപെട്ടി ടോപ്പില്‍ മത്സരിക്കാന്‍ സിപിഐ അനുവാദം നല്‍കിയിരുന്നില്ല. ഇതോടെ സുബ്രഹ്മണ്യവും ബന്ധുവായ തങ്കമണിയും കോണ്‍ഗ്രസില്‍ ചേരുകയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസാണ് ഇവിടെ വിജയിച്ചത്. ഇതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച വൈകീട്ട് മദ്യപിച്ചെത്തിയ മുരുകന്, കണ്ണന്, കുമാര്‍, നടരാജന് എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
മൂന്നാര്‍ സിഐ സാംജോസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെല്ലാം തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന.