കണ്ണൂരില്‍ കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ക്ക് ക്രൂരമര്‍ദനം; നേതൃത്വമല്ല, അനുഭാവികള്‍ ആകാമെന്ന് സിപിഐഎം വിശദീകരണം
കണ്ണൂരില്‍ വാര്‍ഡ് മെമ്പര്‍ക്ക് ക്രൂരമര്‍ദനം. സിപിഐഎം അനുകൂല വാര്‍ഡില്‍ വിജയിച്ച കോണ്‍ഗ്രസ് അംഗമാണ് ക്രൂരമര്‍ദനത്തിനിരയായത്. കൂടാളി താറ്റിയോട്ടെ കോണ്‍ഗ്രസ് അംഗം മനോഹരനാണ് മര്‍ദനമേറ്റത്. വോട്ടര്‍മാരോട് നന്ദി പറയാന്‍ ചെന്നപ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് മനോഹരന് ആരോപിച്ചു. സിപിഐഎമ്മുമായി പൊലീസ് ഒത്തുകളിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ആരോപണം തള്ളി സിപിഐഎം നേതൃത്വം രംഗത്തെത്തി. സംഭവത്തില്‍ നേതൃത്വത്തിന് പങ്കില്ലെന്നും അനുഭാവികള്‍ നടത്തിയ ആക്രമണം ആകാമെന്നുമാണ് വിശദീകരണം.

കണ്ണൂരില്‍ വാര്‍ഡ് മെമ്പര്‍ക്ക് ക്രൂരമര്‍ദനം. സിപിഐഎം അനുകൂല വാര്‍ഡില്‍ വിജയിച്ച കോണ്‍ഗ്രസ് അംഗമാണ് ക്രൂരമര്‍ദനത്തിനിരയായത്. കൂടാളി താറ്റിയോട്ടെ കോണ്‍ഗ്രസ് അംഗം മനോഹരനാണ് മര്‍ദനമേറ്റത്.
വോട്ടര്‍മാരോട് നന്ദി പറയാന്‍ ചെന്നപ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് മനോഹരന് ആരോപിച്ചു.
സിപിഐഎമ്മുമായി പൊലീസ് ഒത്തുകളിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ആരോപണം തള്ളി സിപിഐഎം നേതൃത്വം രംഗത്തെത്തി. സംഭവത്തില്‍ നേതൃത്വത്തിന് പങ്കില്ലെന്നും അനുഭാവികള്‍ നടത്തിയ ആക്രമണം ആകാമെന്നുമാണ് വിശദീകരണം.