നടുറോഡില്‍ സിപ്സിയുടെ പരാക്രമം; 20കാരിയെ ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമം, വസ്ത്രങ്ങള്‍ വലിച്ചുകീറി

അങ്കമാലിയില്‍ വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് 20കാരിക്ക് നേരെ കഞ്ചാവ്-മോഷണക്കേസുകളിലെ പ്രതിയായ യുവതിയുടെ വധശ്രമം. സംഭവത്തില്‍ അങ്കമാലി പാറക്കടവ് കരയില്‍ പൊന്നാടത്ത് സാജുവിന്റെ മകള്‍ കൊച്ചുത്രേസ്യ എന്ന സിപ്സി(48)യെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ 11 മണിക്ക് അങ്കമാലി ടിബി ജംഗ്ഷനിലായിരുന്നു സംഭവം.
സ്കൂട്ടറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് മറ്റൊരു സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന 20കാരിയെ സിപ്സി വാഹനത്തില്‍ നിന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. നിലത്ത് വീണ യുവതിയെ മര്‍ദ്ദിക്കുകയും കഴുത്തില്‍ കുത്തി പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ തെറിവിളികളുമായി യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. ഇതോടെ പ്രദേശിവാസികള്‍ വിവരം പൊലീസില്‍ അറിയിച്ചു. ഇത് അറിഞ്ഞ് സിപ്സി മുങ്ങാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ കൂടി തടഞ്ഞുവച്ചു. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോഴും സിപ്സി പരാക്രമം തുടര്‍ന്നു. സ്വന്തം വസ്ത്രങ്ങള്‍ വലിച്ചുകീറി പൊലീസുകാരെ തെറിവിളിക്കുകയും ചെയ്തു.
അതേസമയം, സംഭവസമയത്ത് സിപ്സിക്കൊപ്പം മറ്റൊരു സ്ത്രീ കൂടിയുണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആളുകളും പൊലീസും കൂടിയതോടെ ഇവര്‍ മുങ്ങി. ഇവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പൊലീസിന്റെ ഗുണ്ടാപട്ടികയില്‍ പേരുള്ള വ്യക്തി കൂടിയാണ് സിപ്സി. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതോടെ നിരവധി കേസുകളില്‍ പ്രതിയായ 20കാരനൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്. സിപ്സിക്ക് മാനസികഅസ്വാസ്ഥ്യമുള്ളതായും നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു.