Top

‘സഹിക്കാന്‍ തയാറല്ലെന്ന് സ്ത്രീകള്‍ നിലപാടെടുക്കണം’; പീഡനങ്ങള്‍ നേരിടുന്നവര്‍ മിസ്ഡ്‌കോള്‍ ചെയ്താല്‍ പൊലീസ് അന്വേഷിച്ചെത്തുമെന്ന് ഡിജിപി

സ്ത്രീകള്‍തന്നെ പരാതിപ്പെടാന്‍ മുന്നോട്ടുവരുന്ന് നല്ലപ്രവണത തുടരണമെന്നും ഡിജിപി വ്യക്തമാക്കുന്നു. സ്ത്രീധന ഗാര്‍ഹിക പീഡനങ്ങള്‍ നേരിടുന്നവര്‍ മിസ്ഡ്‌കോള്‍ ചെയ്താല്‍ പൊലീസ് അന്വേഷിച്ചെത്തുമെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കുന്നു. ഡിജിപി സ്ഥാനമൊഴിയാനിരിക്കുന്ന ബെഹ്‌റ മലയാളത്തിലെ വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് കേരളത്തിലെ നിലവിലെ സ്ത്രീധന പീഡന വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കുന്നത്. സ്ത്രീധനമെന്ന വിപത്ത് നേരിടാന്‍ സമൂഹവും തിരുത്തണം. വിസ്മയയുടെ മരണം അടക്കമുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ പഠനത്തിന് വിധേയമാക്കണം. അതിക്രമങ്ങള്‍ സഹിക്കില്ലെന്ന് നിലപാടെടുത്ത് സ്ത്രീകള്‍ പരാതിപ്പെടാന്‍ മുന്നോട്ട് വരണമെന്നും ലോക്‌നാഥ് ബെഹ്‌റ […]

27 Jun 2021 2:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സഹിക്കാന്‍ തയാറല്ലെന്ന് സ്ത്രീകള്‍ നിലപാടെടുക്കണം’; പീഡനങ്ങള്‍ നേരിടുന്നവര്‍ മിസ്ഡ്‌കോള്‍ ചെയ്താല്‍ പൊലീസ് അന്വേഷിച്ചെത്തുമെന്ന് ഡിജിപി
X

സ്ത്രീകള്‍തന്നെ പരാതിപ്പെടാന്‍ മുന്നോട്ടുവരുന്ന് നല്ലപ്രവണത തുടരണമെന്നും ഡിജിപി വ്യക്തമാക്കുന്നു. സ്ത്രീധന ഗാര്‍ഹിക പീഡനങ്ങള്‍ നേരിടുന്നവര്‍ മിസ്ഡ്‌കോള്‍ ചെയ്താല്‍ പൊലീസ് അന്വേഷിച്ചെത്തുമെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കുന്നു. ഡിജിപി സ്ഥാനമൊഴിയാനിരിക്കുന്ന ബെഹ്‌റ മലയാളത്തിലെ വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് കേരളത്തിലെ നിലവിലെ സ്ത്രീധന പീഡന വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കുന്നത്.

സ്ത്രീധനമെന്ന വിപത്ത് നേരിടാന്‍ സമൂഹവും തിരുത്തണം. വിസ്മയയുടെ മരണം അടക്കമുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ പഠനത്തിന് വിധേയമാക്കണം. അതിക്രമങ്ങള്‍ സഹിക്കില്ലെന്ന് നിലപാടെടുത്ത് സ്ത്രീകള്‍ പരാതിപ്പെടാന്‍ മുന്നോട്ട് വരണമെന്നും ലോക്‌നാഥ് ബെഹ്‌റ മനോരമ ന്യൂസിന് നല്‍കി അഭിമുഖത്തില്‍ വ്യക്തമാക്കി.

കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുന്നെന്നും സംസ്ഥാന പൊലീസ് മേധാവി ചൂണ്ടിക്കാട്ടുന്നു. കേരളത്തിലുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണെന്നും വിദ്യാഭ്യാസ നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇതിന് കാരണമെന്നും ബെഹ്‌റ പറഞ്ഞു. വിഷയത്തില്‍ ആശങ്കയുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ‘കേരളം വലിയൊരു റിക്രൂട്ടിംഗ് ഗ്രൗണ്ടാണ്. കാരണം ഇവിടെയുള്ളവര്‍ വിദ്യാഭ്യാസമുള്ളവരാണ്. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ എന്നിങ്ങനെ. അവര്‍ക്ക് ഇതുപോലുള്ള ആളുകളെ വേണം. അതുകൊണ്ട് ഇതുപോലുള്ളവരെ ഏത് രീതിയും വര്‍ഗീയവല്‍ക്കരിച്ച് അങ്ങോട്ട് കൊണ്ടു പോവും. അതില്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. പക്ഷെ പേടിക്കേണ്ട കാര്യമില്ല. ഞങ്ങളുണ്ട്. ഇതിനെ ന്യൂട്രലൈസ് ചെയ്യാന്‍ ഞങ്ങള്‍ കാപ്പബിള്‍ ആണ്,’ ലോക്‌നാഥ് പറഞ്ഞു.

ഇപ്പോ അടുത്ത കാലത്തായി തീവ്രവാദ സംഘടനകളിലേക്ക് കേരളത്തില്‍ നിന്നുള്ള റിക്രൂട്ടിംഗ് കുറഞ്ഞിട്ടുണ്ടെന്നും ഇത് പൊലീസിന്റെ ഭാഗത്തു നിന്നുള്ള ജാഗ്രത മൂലമാണെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ ഖേദം ഇല്ലെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു താന്‍ നിയമം അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും സുരക്ഷിത വനത്തില്‍ യൂണിഫോം ഇട്ട് വരുന്നവര്‍ നിരപരാധികളല്ലെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

Next Story