Top

മമ്പാട് കുട്ടികളെ പട്ടിണിക്കിട്ട് ക്രൂര മര്‍ദ്ദനം; തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ പൊലീസ് കസ്റ്റഡിയില്‍

മലപ്പുറം: നിലമ്പൂര്‍ മമ്പാട്ട് പിഞ്ചുകുഞ്ഞുങ്ങളെ ദമ്പതികള്‍ മുറിയില്‍ പൂട്ടി പട്ടിണിക്കിട്ടതായി പരാതി. ആറും നാലും വയസ്സുള്ള കുട്ടികളെയാണ് തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ പൂട്ടിയിട്ടത്. ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാനമ്മയാണ് കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നത്. ഇവര്‍ തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് കുട്ടികള്‍ പൊലീസിന് മൊഴിനല്‍കി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച്ചയാണ് പൊലീസിന്റെ സഹായത്തോടെ മമ്പാട് ടൗണിലെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പൂട്ടിയിട്ടിരുന്ന കുട്ടികളെ പുറത്തെത്തിച്ചത്. തുടര്‍ന്ന് അവശനിലയിലായിരുന്ന കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറു വയസുകാരിയുടെ ഇരു കണ്ണുകളും മര്‍ദ്ധനത്തില്‍ […]

10 Feb 2021 7:22 AM GMT

മമ്പാട് കുട്ടികളെ പട്ടിണിക്കിട്ട് ക്രൂര മര്‍ദ്ദനം; തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ പൊലീസ് കസ്റ്റഡിയില്‍
X

മലപ്പുറം: നിലമ്പൂര്‍ മമ്പാട്ട് പിഞ്ചുകുഞ്ഞുങ്ങളെ ദമ്പതികള്‍ മുറിയില്‍ പൂട്ടി പട്ടിണിക്കിട്ടതായി പരാതി. ആറും നാലും വയസ്സുള്ള കുട്ടികളെയാണ് തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ പൂട്ടിയിട്ടത്. ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാനമ്മയാണ് കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നത്. ഇവര്‍ തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് കുട്ടികള്‍ പൊലീസിന് മൊഴിനല്‍കി.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച്ചയാണ് പൊലീസിന്റെ സഹായത്തോടെ മമ്പാട് ടൗണിലെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പൂട്ടിയിട്ടിരുന്ന കുട്ടികളെ പുറത്തെത്തിച്ചത്. തുടര്‍ന്ന് അവശനിലയിലായിരുന്ന കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആറു വയസുകാരിയുടെ ഇരു കണ്ണുകളും മര്‍ദ്ധനത്തില്‍ നീര്‍ക്കെട്ട് ബാധിച്ച് തുറക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്. ശരീരത്തില്‍ മര്‍ദ്ധിച്ചതിന്റെ കരിവാളിപ്പും ദൃശ്യമാണ് വിവരമറിഞ്ഞ് ആരോഗ്യ പ്രവര്‍ത്തകരും പൊലീസും എത്തിയതിന് ശേഷം കുട്ടികളെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ദിവസങ്ങളോളം പട്ടിണി കടന്നതിനാല്‍ കുട്ടികളുടെ അവസ്ഥ വളരെ ദയനീയമാണെന്നും ഇവരെ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാര്‍ മൂന്ന് മാസമായി മമ്പാട് ടൗണിലെ കെട്ടിടത്തിലാണ് താമസം. കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട് ജോലിക്ക് പോയിരുന്ന ഇവര്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ല. ആദ്യ നാളുകളില്‍ ദമ്പതികള്‍ മുറിയുടെ ജനല്‍ തുറന്നിട്ടിരുന്നു. അതിനാല്‍ അയല്‍വാസികളായ ബംഗാളി കുടുംബം കുട്ടികള്‍ക്ക് ആഹാരം നല്‍കിയിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങളായി ദമ്പതികള്‍ ജനല്‍ അടച്ചിട്ടതോടെയാണ് ഇതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ദമ്പതികളായ തമിഴ്‌നാട് സ്വദേശി തങ്കരാജ് ഭാര്യ മരിയമ്മ എന്നിവരെ പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. നിലവില്‍ ആശുപത്രിയിലുള്ള കുട്ടികളുടെ ഉത്തരവാദിത്വം ചൈല്‍ഡ് ലൈനിനെ ഏല്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Next Story