ATP Finals 2020

എടിപി ടെന്നീസ് ടൂര്‍ണമെന്റ് കിരീടം ഡാനിയേല്‍ മെദ്വെദേവിന്; ഫൈനലില്‍ പരാജയപ്പെടുത്തിയത് മൂന്നാം സീഡുകാരനായ ഡൊമെനിക് തിയെമിനെ

ലണ്ടന്‍: ലോകത്തിലെ രണ്ടാമത്തെ വലിയ പുരുഷ ടെന്നീസ് ടൂര്‍ണമെന്റായ എടിപി ടൂര്‍ണമെന്റ് കിരീടം സ്വന്തമാക്കി റഷ്യന്‍ ടെന്നിസ് താരം ഡാനിയേല്‍ മെദ്വെദേവ്. എടിപി ഫൈനല്‍സില്‍ മൂന്നാം സീഡായ ഓസ്ട്രിയയുടെ ഡൊമിനിക് തീയെമിനെ പരാജയപ്പെടുത്തിയാണ് നാലാം സീഡായ മെദ്വെദേവ് കിരീടം നേടിയത്.

രണ്ട് മണിക്കൂറും 44 മിനുട്ടും നീണ്ട മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവിലായിരുന്നു മെദവ്‌ദേവിന്റെ ജയം. മൂന്ന് സെറ്റുകളിലെ സ്‌കോര്‍ 46,76,64. മെദ്വെദേവിന്റെ ആദ്യ എടിപി ഫൈനല്‍ കിരീടമാണിത്. അതേസമയം 24കാരനായ താരത്തിന് ഇതുവരെ ഒരു ഗ്രാന്റ് സ്ലാം കിരീടം നേടാനായിട്ടില്ല. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രണ്ട് തവണ നാലാം റൗണ്ടിലും വിംബിള്‍ഡണില്‍ രണ്ട് തവണ മൂന്നാം റൗണ്ടില്‍ലും കടന്നിട്ടുള്ള താരം 2019ലെ യുഎസ് ഓപ്പണ്‍ ഫൈനലിലും കളിച്ചിരുന്നു.

സൂപ്പര്‍ താരങ്ങളായ റാഫേല്‍ നദാലിനെയും നോവാക്ക് ജോക്കോവിച്ചിനേയും പരാജയപ്പെടുത്തിയാണ് മെദ്വെ‌ദേവും തിയെമും ഫൈനലിലെത്തിയത്. സെമി ഫൈനലില്‍ 75,67 എന്ന സ്‌കോറിലേക്ക് നീങ്ങിയ ജോക്കോവിച്ച് – തിയം പോരാട്ടം മുന്നാം സെറ്റില്‍ ടൈ ബ്രേക്കറിലേക്ക് കടന്നിരുന്നു. ടൈ ബ്രേക്കറില്‍ 7-6ന് സെറ്റ് പിടിച്ചെടുത്താണ് തിയം ഫൈനല്‍ ഉറപ്പിച്ചത്.

അതേസമയം, മൂന്ന് സെറ്റുകളിലായി നടന്ന ജോക്കോവിച്ച് മെദ്വെദേവ് പോരാട്ടത്തില്‍ ആദ്യ സെറ്റ് നദാല്‍ നേടിയപ്പോള്‍ തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ നേടി മെദവ്‌ദേവ് ഫൈനല്‍ ഉറപ്പിച്ചു. സ്‌കോര്‍ 36,67,63 ആയിരുന്നു.

Latest News