Top

അമേരിക്കയില്‍ മൂന്ന് പാര്‍ലറുകളില്‍ വെടിവെപ്പ്; ആറ് ഏഷ്യന്‍ വംശജരുള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ ജോര്‍ജിയയില്‍ മൂന്ന് പാര്‍ലറുകളിലായി നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ആറ് പേര്‍ ഏഷ്യന്‍ വംശജരായ സ്ത്രീകളാണ്. പ്രതിയെന്ന് കരുതുന്ന 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് ആക്രമണങ്ങളും ഈ യുവാവ് തന്നെയാണ് ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദ അന്വേഷണം നടന്നുവരികയാണ്. ആക്രമണത്തിന് പിന്നിലെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആക്‌വര്‍ത്തിലെ യംഗ്‌സ് ഏഷ്യന്‍ മസാജ് പാര്‍ലറിലാണ് ആദ്യം വെടിവെപ്പ് നടന്നത്. ഇവിടെ നാലു പേര്‍ കൊല്ലപ്പെട്ടു. ഇതു കഴിഞ്ഞ് ഒരു […]

17 March 2021 12:01 AM GMT

അമേരിക്കയില്‍ മൂന്ന് പാര്‍ലറുകളില്‍ വെടിവെപ്പ്; ആറ് ഏഷ്യന്‍ വംശജരുള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടു
X

അമേരിക്കയിലെ ജോര്‍ജിയയില്‍ മൂന്ന് പാര്‍ലറുകളിലായി നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ആറ് പേര്‍ ഏഷ്യന്‍ വംശജരായ സ്ത്രീകളാണ്. പ്രതിയെന്ന് കരുതുന്ന 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് ആക്രമണങ്ങളും ഈ യുവാവ് തന്നെയാണ് ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദ അന്വേഷണം നടന്നുവരികയാണ്. ആക്രമണത്തിന് പിന്നിലെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ആക്‌വര്‍ത്തിലെ യംഗ്‌സ് ഏഷ്യന്‍ മസാജ് പാര്‍ലറിലാണ് ആദ്യം വെടിവെപ്പ് നടന്നത്. ഇവിടെ നാലു പേര്‍ കൊല്ലപ്പെട്ടു. ഇതു കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിലാണ് നോര്‍ത്ത് ഈസ്റ്റ് അറ്റ്‌ലാന്റയിലെ ഗോള്‍ഡ് സ്പായില്‍ കവര്‍ച്ചാ ശ്രമം നടക്കുന്നെന്ന് പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് ഇവിടെ എത്തുമ്പോഴേക്കും മൂന്ന് സ്ത്രീകളെ ഇവിടെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്നും കുറച്ചു സമയത്തിനുള്ളില്‍ സമീപത്തുള്ള മറ്റൊരു സ്പാ കേന്ദ്രമായ അരോമ തെറാപ്പി സ്പായിലും ഒരു സ്ത്രീ കൊല്ലപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു.

ആക്രമണം നടന്നയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യം പുറത്തു വിട്ടത്. അമേരിക്കയിലെ ഏഷ്യന്‍ വംശജര്‍ക്കെതിരെ അടുത്തിടെയായി ആക്രമണങ്ങള്‍ വര്ഡധിച്ചു വരികയാണ്. കൊവിഡ് വ്യാപനത്തിന് കാരണം ചൈനയും ഏഷ്യന്‍ വംശജരുമാണെന്നുമുള്ള പ്രചരണമാണ് ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയത്. ഏഷ്യന്‍ വംശജര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ കഴിഞ്ഞ ആഴ്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചിരുന്നു.

Next Story