Top

ഹാത്രസ്; യുപിയില്‍ എസ്പിയും ഡിഎസ്പിയും ഉള്‍പ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

എന്നാല്‍ കേസ് പ്രതികള്‍ക്കൊപ്പം പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളേയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

2 Oct 2020 11:13 AM GMT

ഹാത്രസ്; യുപിയില്‍ എസ്പിയും ഡിഎസ്പിയും ഉള്‍പ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
X

ഉത്തര്‍പ്രദേശ് ഹാത്രസില്‍ ദളിത് യുവതിയെ ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി യുപി പൊലീസിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ പ്രതിഷേധം പുകയുന്ന പശ്ചാത്തലത്തിലാണ് സസ്‌പെന്‍ഷന്‍. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരമാണ് സസ്‌പെന്‍ഷനെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പെണ്‍കുട്ടിയ്ക്ക് നേരെ ബലാത്സംഗം നടന്നിട്ടില്ലെന്ന യുപി പൊലീസ് നിലപാടിനെത്തള്ളി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. കുടുംബം സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് പ്രതികള്‍ക്കൊപ്പം പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളേയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ജന്തര്‍ മന്ദറില്‍ പ്രതിഷേധം തുടരുകയാണ്. ദളിത് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയതിലും യുപി സര്‍ക്കാര്‍ നടപടികളിലും പ്രതിഷേധിച്ച് ജന്തര്‍ മന്തറില്‍ പ്രതിഷേധം അരങ്ങേറി. ഇടതുപാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും ഭീം ആര്‍മിയും ചേര്‍ന്നാണ് പ്രതിഷേധം നടത്തിയത്. ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ് പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Next Story