Top

36 മില്യണ്‍ നല്‍കി; ഉഡ്‌നീസില്‍ നിന്ന് അര്‍ജന്റീന താരത്തെ എത്തിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്

പുതിയ സീസണിലെ സ്വപ്‌ന ടാര്‍ഗറ്റായിരുന്ന താരത്തെ സ്വന്തമാക്കി സ്പാനിഷ് ലാ ലിഗ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡ്. അര്‍ജന്റീനയുടെ യുവ മധ്യനിര താരം റോഡ്രിഗോ ഡി പോളിനെയാണ് അത്‌ലറ്റിക്കോ സ്വന്തമാക്കിയത്. ഇറ്റാലിയന്‍ സീരി എ ക്ലബായ ഉഡ്‌നീസില്‍ നിന്നാണ് ഡി പോളിനെ അത്‌ലറ്റിക്കോ വാങ്ങിയത്. 36 മില്യണ്‍ യൂറോയ്ക്ക് അഞ്ചു വര്‍ഷത്തെ കരാറാണ് അത്‌ലറ്റിക്കോ താരവുമായി ഒപ്പുവച്ചത്. കരാര്‍ ഇന്നലെ ഒപ്പിട്ടെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ക്ലബ് വൃത്തങ്ങള്‍ വ്യക്തമാക്കി. വിലവില്‍ കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനായി […]

17 Jun 2021 12:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

36 മില്യണ്‍ നല്‍കി; ഉഡ്‌നീസില്‍ നിന്ന് അര്‍ജന്റീന താരത്തെ എത്തിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്
X

പുതിയ സീസണിലെ സ്വപ്‌ന ടാര്‍ഗറ്റായിരുന്ന താരത്തെ സ്വന്തമാക്കി സ്പാനിഷ് ലാ ലിഗ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡ്. അര്‍ജന്റീനയുടെ യുവ മധ്യനിര താരം റോഡ്രിഗോ ഡി പോളിനെയാണ് അത്‌ലറ്റിക്കോ സ്വന്തമാക്കിയത്.

ഇറ്റാലിയന്‍ സീരി എ ക്ലബായ ഉഡ്‌നീസില്‍ നിന്നാണ് ഡി പോളിനെ അത്‌ലറ്റിക്കോ വാങ്ങിയത്. 36 മില്യണ്‍ യൂറോയ്ക്ക് അഞ്ചു വര്‍ഷത്തെ കരാറാണ് അത്‌ലറ്റിക്കോ താരവുമായി ഒപ്പുവച്ചത്.

കരാര്‍ ഇന്നലെ ഒപ്പിട്ടെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ക്ലബ് വൃത്തങ്ങള്‍ വ്യക്തമാക്കി. വിലവില്‍ കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനായി അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനൊപ്പം ബ്രസീലിലാണ് താരം.

2014 മുതല്‍ 2016 വരെ സ്പാനിഷ് ക്ലബ് വലന്‍സിയയ്ക്കായി കളിച്ച താരം അഞ്ചു വര്‍ഷത്തിനു ശേഷമാണ് വീണ്ടും സ്‌പെയിനിലേക്കു മടങ്ങുന്നത്. ലാ ലിഗയില്‍ നിലവിലെ ജേതാക്കളായ അത്‌ലറ്റിക്കോ കിരീടം നിലനിര്‍ത്താന്‍ വേണ്ടി മികച്ച ടീമിനെ സജ്ജമാക്കാന്‍ ശ്രമിക്കുകയാണ്.

Next Story

Popular Stories