Top

ഒരു മുഴം മുമ്പേ എറിഞ്ഞ് സിമിയോണി; കോപ്പയിലെ അര്‍ജന്റീനയുടെ ഹീറോ ഇനി അത്‌ലറ്റിക്കോ മാഡ്രിഡില്‍

കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ 28 വര്‍ഷം നീണ്ട കാത്തിരുപ്പ് അവസാനിപ്പിച്ച് അര്‍ജന്റീന കിരീടം നേടിയപ്പോള്‍ ആ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു മധ്യനിരയില്‍ അധ്വാനിച്ചു കളിച്ച റോഡ്രിഗോ ഡി പോള്‍. സ്വന്തം ഹാഫില്‍ നിന്ന് ബ്രസീല്‍ പ്രതിരോധത്തെ അമ്പരപ്പിച്ചു ഡി പോള്‍ നല്‍കിയ ലോങ് ഡയഗണല്‍ ക്രോസാണ് വിജയഗോള്‍ നേടാന്‍ എയഞ്ചല്‍ ഡി മരിയയെ സഹായിച്ചത്. മത്സരത്തില്‍ മിന്നുന്ന ഫോമിലായിരുന്ന ഡി പോള്‍ അവസാന മിനിറ്റുകളില്‍ നായകന്‍ ലയണല്‍ മെസിക്കും ഗോളവസരമൊരുക്കിയിരുന്നു. എന്നാല്‍ മെസിയുടെ ഫസ്റ്റ് […]

12 July 2021 8:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു മുഴം മുമ്പേ എറിഞ്ഞ് സിമിയോണി; കോപ്പയിലെ അര്‍ജന്റീനയുടെ ഹീറോ ഇനി അത്‌ലറ്റിക്കോ മാഡ്രിഡില്‍
X

കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ 28 വര്‍ഷം നീണ്ട കാത്തിരുപ്പ് അവസാനിപ്പിച്ച് അര്‍ജന്റീന കിരീടം നേടിയപ്പോള്‍ ആ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു മധ്യനിരയില്‍ അധ്വാനിച്ചു കളിച്ച റോഡ്രിഗോ ഡി പോള്‍. സ്വന്തം ഹാഫില്‍ നിന്ന് ബ്രസീല്‍ പ്രതിരോധത്തെ അമ്പരപ്പിച്ചു ഡി പോള്‍ നല്‍കിയ ലോങ് ഡയഗണല്‍ ക്രോസാണ് വിജയഗോള്‍ നേടാന്‍ എയഞ്ചല്‍ ഡി മരിയയെ സഹായിച്ചത്.

മത്സരത്തില്‍ മിന്നുന്ന ഫോമിലായിരുന്ന ഡി പോള്‍ അവസാന മിനിറ്റുകളില്‍ നായകന്‍ ലയണല്‍ മെസിക്കും ഗോളവസരമൊരുക്കിയിരുന്നു. എന്നാല്‍ മെസിയുടെ ഫസ്റ്റ് ടച്ച് അല്‍പം പിഴച്ചപ്പോള്‍ ഉറച്ച ഗോള്‍ പാഴായിയിരുന്നു. എങ്കിലും ഫൈനലില്‍ അര്‍ജന്റീനയുടെ വിജയശില്‍പികളില്‍ ഒരാള്‍ ഡീ പോളാണെന്നതില്‍ സംശയമില്ല.

ഇപ്പോള്‍ ഈ സൂപ്പര്‍ താരത്തെ സ്വന്തമാക്കിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് സ്പാനിഷ് ലാ ലിഗ ജേതാക്കളായ അത്‌ലറ്റിക്കോ മാഡ്രിഡ്. കോപ്പാ അമേരിക്ക ടൂര്‍ണമെന്റിനു മുമ്പേ തന്നെ അത്‌ലറ്റിക്കോയും ഡി പോളുമായി കരാര്‍ ഉറപ്പിച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വരുന്നത് ഇപ്പോഴാണെന്നു മാത്രം.

ഇറ്റാലിയന്‍ ക്ലബ് ഉദിനീസില്‍ നിന്നാണ് ഡി പോളിനെ അത്‌ലറ്റിക്കോ റാഞ്ചിയത്. അത്‌ലറ്റിക്കോ പരിശീലകനും മുന്‍ അര്‍ജന്റീന്‍ താരവുമായ ഡീഗോ സിമിയോണിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ക്ലബ് നേരത്തെ തന്നെ ഡി പോളിനെ സ്വന്തമാക്കിയത്. കോപ്പയിലെ പ്രകടനത്തിനു പിന്നാലെ യൂറോപ്പിലെ വമ്പന്‍ ക്ലബുകള്‍ താരത്തെ നോട്ടമിട്ടപ്പോഴേക്കും അത്‌ലറ്റിക്കോ കരാര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു.

പ്രതിവര്‍ഷം 3.5 മില്യണ്‍ ഡോളറാണ് അത്‌ലറ്റിക്കോ ഡി പോളിന് നല്‍കുന്നത്. അഞ്ചു വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവച്ചിരിക്കുന്നത്. ലാ ലിഗയില്‍ ഡി പോളിന് ഇതു രണ്ടാമൂഴമാണ്. നേരത്തെ 2014 മുതല്‍ 2016 വരെ താരം വലന്‍സിയയ്ക്കായി കളിച്ചിരുന്നു. 2016-ല്‍ ഉദിനീസില്‍ എത്തിയ ഡി പോള്‍ 184 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകളും 36 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

Next Story

Popular Stories