’30 ലക്ഷം തികയില്ല’; കൊവിഡിനെ തുടര്‍ന്ന് മരിച്ച പോളിംഗ് ഓഫീസര്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടിയെങ്കിലും നല്കാന് യുപി സര്‍ക്കാരിനോട് കോടതി
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയെ തുടര്‍ന്ന് കൊവിഡ് ബാധിച്ച് മരിച്ച ഉദ്യോഗസ്ഥര്‍ക്ക് ഒരു കോടി രൂപ നഷ്ട്ടപരിഹാരം നല്കാന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അലഹബാദ് ഹൈക്കോടതി. കഴിഞ്ഞ ദിവസമാണ് അലഹബാദ് ഹൈക്കോടതി യുപി സര്‍ക്കാരിനോട് ഇപ്പോള്‍ പ്രഖ്യാപിച്ച നഷ്ട്ട പരിഹാര തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. നിലവില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയെ തുടര്‍ന്ന് കൊവിഡ് ബാധിതരായി മരിച്ചവര്‍ക്ക് 30 ലക്ഷം നഷ്ട്ടപരിഹാരമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കോവിഡ് രൂക്ഷമായതിനിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടി ചെയ്യ്ത പോളിംഗ് ഓഫീസര്‍മാരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് […]

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയെ തുടര്‍ന്ന് കൊവിഡ് ബാധിച്ച് മരിച്ച ഉദ്യോഗസ്ഥര്‍ക്ക് ഒരു കോടി രൂപ നഷ്ട്ടപരിഹാരം നല്കാന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അലഹബാദ് ഹൈക്കോടതി. കഴിഞ്ഞ ദിവസമാണ് അലഹബാദ് ഹൈക്കോടതി യുപി സര്‍ക്കാരിനോട് ഇപ്പോള്‍ പ്രഖ്യാപിച്ച നഷ്ട്ട പരിഹാര തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. നിലവില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയെ തുടര്‍ന്ന് കൊവിഡ് ബാധിതരായി മരിച്ചവര്‍ക്ക് 30 ലക്ഷം നഷ്ട്ടപരിഹാരമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കോവിഡ് രൂക്ഷമായതിനിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടി ചെയ്യ്ത പോളിംഗ് ഓഫീസര്‍മാരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് കുറഞ്ഞത് ഒരു കോടിയെങ്കിലും നഷ്ട്ടപരിഹാരമായി നല്‍കണമെന്ന ആവശ്യമാണ് അലഹബാദ് ഹൈക്കോടി മുന്നോട്ടുവെച്ചിരിക്കുന്നത്.
കൊവിഡ് ബാധിച്ച് മരണം സംഭവിച്ചവര്‍ ഒരോ കുടുംബങ്ങളുടേയും ഉപജീവനമാര്‍ഗമായിരുന്നു. അതുകൊണ്ട് തന്നെ 30 ലക്ഷം നഷ്ട്ടപരിഹാരം അവരുടെ കുടുംബഗങ്ങളുടെ മുന്നോട്ടുള്ള ജീവിതമാര്‍ഗത്തിന് പര്യാപ്തമല്ലെന്നും കോടതി വിശദീകരിച്ചു. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താതെ നിര്‍ബന്ധിതമായി ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് സംസ്ഥാന സര്‍ക്കാരും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുമാണ്. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ മരണത്തിന് ഉത്തരവാദിത്വം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്ന് കോടതി സൂചിപ്പിച്ചു. മെയ് ഏഴിനാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയെ തുടര്‍ന്ന് കൊവിഡ് ബാധിച്ച് മരണപ്പെട്ട ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് 30 ലക്ഷം നഷ്ട്ടപരിഹാരമായി നല്‍കാമെന്ന് അറിയിച്ചത്.
സര്‍ക്കാര്‍ നല്കുന്ന നഷ്ട്ടപരിഹാരം തുച്ഛമാണെന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ അഭിഭാഷകന് ചൂണ്ടിക്കാണിച്ചു. കൊവിഡ് ഭീഷണി സംബന്ധിച്ച് വ്യക്തമായ അറിവുണ്ടായിട്ടും സംസ്ഥാനസര്‍ക്കാരും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ഉദ്യോഗസ്ഥരെ നിര്‍ബന്ധമായി ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു. അധ്യാപകരുള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ കോവിഡ് പ്രതിസന്ധി ഏറ്റെടുത്താണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യ്തതെന്നും അഭിഭാഷകര്‍ വാദിച്ചു.
കൂടാതെ ഒരു പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ കൊവിഡ് പാശ്ചാത്തലത്തില്‍ കോടതി കൂടുതല്‍ കടുത്ത നടപടികള്‍ക്കും സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യ്തിട്ടുണ്ട്. ജസ്റ്റിസുമാരായ സിദ്ധാര്‍ഥ് വര്‍മ്മയും അജിത് കുമാറും മൂന്നംഗ പാന്‍ഡമിക് പബ്ലിക്ക് ഗ്രീവന്‍സ് കമ്മിറ്റിക്ക് രൂപം നല്‍കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരത്തില്‍ കമ്മിറ്റി രൂപീകരിക്കണം. ഇതില്‍ ജില്ലാ ജഡ്ജി ശൂപാര്‍ശ ചെയ്യുന്ന ചീഫ് ജുഡീഷ്യല്‍ ഓഫീസറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന മെഡിക്കല്‍ കോളേജ് പ്രൊഫര്മാരും ഉള്‍പ്പെട്ടവരായിരിക്കണം അംഗങ്ങള്‍. മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്ത ജില്ലകളില്‍ ജില്ലാ ആശുപത്രികളിലെ മൂന്നോ നാലോ ഡോക്ട്ടര്മാരടങ്ങിയ കമ്മിറ്റികള്‍ രൂപീകരിക്കണം. .ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിക്കുന്ന ഡോക്ട്ട്ടര്മാരെയാണ് കമ്മിറ്റിയില്‍ അംഗങ്ങളാക്കേണ്ടത്. കൂടാതെ മൂന്നാമത്തെ അംഗമായി ജില്ലാജഡ്ജി നിര്‍ദേശിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസറേയും നിയോഗിക്കാവുന്നതാണ്. കോടതിയുടെ ഓര്‍ഡര്‍ നിലവില്‍ വന്ന് 48 മണിക്കൂറിനുള്ളില്‍ കമ്മിറ്റികള്‍ക്ക് രൂപം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. കൊവിഡ് പരിശോധനകളുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞുവരുന്നതിനേയും കോടതി വിമര്‍ശിച്ചു. 18നും 45 നും ഇടയില്‍ പ്രായമുള്ള നിരക്ഷരായ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഉഫയോഗപ്പെടുത്താനായില്ലെങ്കില് അവരെ കുത്തിവെപ്പില്‍ നിന്ന് ഒഴിവാക്കുമോയെന്നും കോടതി വിമര്‍ശനം ഉന്നയിച്ചു. മെയ് 17ന് അടുത്ത ഹിയറിംഗില്‍ ഇത് സംബന്ധിച്ച് വിശദമായി വാദം കേള്‍ക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് കൗണ്‍സില്‍ തരുണ്‍ അഗര്‍വാള്‍ 77 പോളിംഗ് ഓഫീസര്‍മാര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മരണപ്പെട്ടതായി കോടതിയെ അറിയിച്ചു. എന്നാല്‍ ഇനിയും ഇതു സംബന്ധിച്ച് പൂര്‍ണമായ കണക്കുകള്‍ ലഭിച്ചിട്ടില്ലെന്ന് അഗര്‍വാള്‍ വ്യക്തമാക്കി. വിശദമായ കണക്കുകള്‍ നല്കാന് കൂടുതല്‍ സമയം തരുണ്‍ അഗര്‍വാള്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.