Top

’45 ദിവസത്തിനുള്ളില്‍ വെള്ളം നിലയ്ക്കും’ തുര്‍ക്കിഷ് നഗരങ്ങളില്‍ മുന്നറിയിപ്പ്

തുര്‍ക്കി തലസ്ഥാനമായ അങ്കാരയിലും ഒപ്പം ഇസ്താബൂളിലും കടുത്ത വരള്‍ച്ച. ഇസ്താബൂളില്‍ 45 ദിവസത്തിനുള്ളില്‍ കുടിവെള്ള ലഭ്യത നിലയ്ക്കുമെന്നാണ് തുര്‍ക്കിഷ് ചേംബര്‍ ഫോര്‍ കെമിക്കല്‍ എന്‍ജിനീയര്‍സ് തലവന്‍ അലി ഉഗുര്‍ലു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജലസംഭരണികളില്‍ 19 ശതമാനം മാത്രമേ വെള്ളമുള്ളൂ. അടിയന്തിര നടപടി കൈക്കൊള്ളേണ്ടതുണ്ടെന്ന് ഇദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സീസണലായ വരള്‍ച്ചയ്‌ക്കൊപ്പം കൊവിഡ് പ്രതിസന്ധി്ക്കിടയില്‍ വീടുകളിലായ ജനങ്ങള്‍ അധികമായി ജലം ഉപയോഗിച്ചതുമാണ് തുര്‍ക്കി നഗരങ്ങളെ പ്രതിസന്ധിയിലാക്കിയത്. 15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവിലാണ് ഇസ്താംബൂള്‍ ഡാമുകളില്‍. ഇസ്താംബൂള്‍ […]

6 Jan 2021 6:05 AM GMT

’45 ദിവസത്തിനുള്ളില്‍ വെള്ളം നിലയ്ക്കും’ തുര്‍ക്കിഷ് നഗരങ്ങളില്‍ മുന്നറിയിപ്പ്
X

തുര്‍ക്കി തലസ്ഥാനമായ അങ്കാരയിലും ഒപ്പം ഇസ്താബൂളിലും കടുത്ത വരള്‍ച്ച. ഇസ്താബൂളില്‍ 45 ദിവസത്തിനുള്ളില്‍ കുടിവെള്ള ലഭ്യത നിലയ്ക്കുമെന്നാണ് തുര്‍ക്കിഷ് ചേംബര്‍ ഫോര്‍ കെമിക്കല്‍ എന്‍ജിനീയര്‍സ് തലവന്‍ അലി ഉഗുര്‍ലു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ജലസംഭരണികളില്‍ 19 ശതമാനം മാത്രമേ വെള്ളമുള്ളൂ. അടിയന്തിര നടപടി കൈക്കൊള്ളേണ്ടതുണ്ടെന്ന് ഇദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സീസണലായ വരള്‍ച്ചയ്‌ക്കൊപ്പം കൊവിഡ് പ്രതിസന്ധി്ക്കിടയില്‍ വീടുകളിലായ ജനങ്ങള്‍ അധികമായി ജലം ഉപയോഗിച്ചതുമാണ് തുര്‍ക്കി നഗരങ്ങളെ പ്രതിസന്ധിയിലാക്കിയത്. 15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവിലാണ് ഇസ്താംബൂള്‍ ഡാമുകളില്‍. ഇസ്താംബൂള്‍ മേയര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ നഗരനിവാസികള്‍ ജലം പാഴാക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അങ്കാരയില്‍ 110 ദിവസത്തേക്ക് വെള്ളമുണ്ടെന്നാണ് അറിയിപ്പ്. അങ്കാരയിലെ ഡാമുകളിലെ ജലനിരപ്പ് 20 ശതമാനം താഴ്ന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക അറിയിപ്പ്.

Next Story