Top

ടിപിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് രമയുടെ സത്യപ്രതിജ്ഞ; ചട്ട ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍

വടകര എംഎല്‍എ കെകെ രമയുടെ സത്യപ്രതിജ്ഞയില്‍ ചട്ടലംഘനം നടന്നോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ്. സത്യപ്രതിജ്ഞയ്ക്ക് ആര്‍എംപി സ്ഥാപകനും ഭര്‍ത്താവുമായ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് സാരിയില്‍ അണിഞ്ഞായിരുന്നു കെകെ രമ എത്തിയത്. എന്നാല്‍ നിയമസഭയുടെ കോഡ് ഓഫ് കണ്ടക്ടില്‍ ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയതാണെന്നും അത് പൊതുവില്‍ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണെന്നും എംബി രാജേഷ് വ്യക്തമാക്കി. പ്രോ ടൈം സ്പീക്കര്‍ അഡ്വ. പിടിഎ റഹീം മുമ്പാകെ സഗൗരവ പ്രതിജ്ഞയാണ് കെകെ രമ എടുത്തത്. കൊലപാതക രാഷ്ട്രീയത്തിനെതിരെ […]

27 May 2021 2:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടിപിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് രമയുടെ സത്യപ്രതിജ്ഞ; ചട്ട ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍
X

വടകര എംഎല്‍എ കെകെ രമയുടെ സത്യപ്രതിജ്ഞയില്‍ ചട്ടലംഘനം നടന്നോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ്. സത്യപ്രതിജ്ഞയ്ക്ക് ആര്‍എംപി സ്ഥാപകനും ഭര്‍ത്താവുമായ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് സാരിയില്‍ അണിഞ്ഞായിരുന്നു കെകെ രമ എത്തിയത്.

എന്നാല്‍ നിയമസഭയുടെ കോഡ് ഓഫ് കണ്ടക്ടില്‍ ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയതാണെന്നും അത് പൊതുവില്‍ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണെന്നും എംബി രാജേഷ് വ്യക്തമാക്കി.

പ്രോ ടൈം സ്പീക്കര്‍ അഡ്വ. പിടിഎ റഹീം മുമ്പാകെ സഗൗരവ പ്രതിജ്ഞയാണ് കെകെ രമ എടുത്തത്. കൊലപാതക രാഷ്ട്രീയത്തിനെതിരെ സന്ദേശം നല്‍കാനാണ് ടിപിയുടെ ബാഡ്ജ് ധരിച്ചു വന്നതെന്ന് സത്യപ്രതിജ്ഞാ ദിവസം കെകെ രമ പറഞ്ഞിരുന്നു. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് ആര്‍എംപിയുടെ തീരുമാനം.

Next Story