Top

ലക്ഷദ്വീപ് പ്രശ്‌നത്തില്‍ ഇടപെടാന്‍ കേരള സ്പീക്കര്‍; പ്രമേയം അവതരിപ്പിക്കാന്‍ നീക്കം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെ കേരള നിയമ സഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ നീക്കം. പ്രമേയം കൊണ്ടുവരണമെന്ന് പലരും ആവശ്യപ്പെട്ടെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു. പ്രമേയം എന്ന് അവതരിപ്പിക്കുമെന്നതുള്‍പ്പെടെ ഇന്ന് തീരുമാനിക്കുമെന്നാണ് സൂചന. നാളത്തെ നയപ്രഖ്യാപന പ്രസംഗത്തില്‍ ലക്ഷദ്വീപ് വിഷയവും ഉള്‍പ്പെടുത്തിയേക്കും. ഒപ്പം വാക്‌സിന്‍ വിതരണത്തിലെ അതൃപ്തിയും നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയേക്കും. ഇതിനിടെ ലക്ഷദ്വീപ് വിഷയത്തില്‍ സംയുക്ത നീക്കത്തിന് പ്രതിപക്ഷം തയ്യാറെടുക്കുന്നുണ്ട്. രാഷ്ട്രപതിയെ സമീപിക്കാനാണ് ആലോചന. തുടര്‍പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ ഇന്ന് സര്‍വകക്ഷിയോഗം […]

27 May 2021 12:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലക്ഷദ്വീപ് പ്രശ്‌നത്തില്‍ ഇടപെടാന്‍ കേരള സ്പീക്കര്‍; പ്രമേയം അവതരിപ്പിക്കാന്‍ നീക്കം
X

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെ കേരള നിയമ സഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ നീക്കം. പ്രമേയം കൊണ്ടുവരണമെന്ന് പലരും ആവശ്യപ്പെട്ടെന്നും ഇക്കാര്യം പരിശോധിക്കുമെന്നും സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു. പ്രമേയം എന്ന് അവതരിപ്പിക്കുമെന്നതുള്‍പ്പെടെ ഇന്ന് തീരുമാനിക്കുമെന്നാണ് സൂചന. നാളത്തെ നയപ്രഖ്യാപന പ്രസംഗത്തില്‍ ലക്ഷദ്വീപ് വിഷയവും ഉള്‍പ്പെടുത്തിയേക്കും. ഒപ്പം വാക്‌സിന്‍ വിതരണത്തിലെ അതൃപ്തിയും നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയേക്കും.

ഇതിനിടെ ലക്ഷദ്വീപ് വിഷയത്തില്‍ സംയുക്ത നീക്കത്തിന് പ്രതിപക്ഷം തയ്യാറെടുക്കുന്നുണ്ട്. രാഷ്ട്രപതിയെ സമീപിക്കാനാണ് ആലോചന. തുടര്‍പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരുന്നുണ്ട്. പ്രഫുല്‍ പട്ടേലിന്റെ വിവാദ ഉത്തരവുകള്‍ക്കെതിരെ ഒറ്റക്കെട്ടായി നിയമപോരാട്ടത്തിന് ഇറങ്ങണമെന്ന അഭിപ്രായമാണ് ശക്തം. സര്‍വകക്ഷി യോഗത്തില്‍ ദ്വീപിലെ ബിജെപി പാര്‍ട്ടിയും പങ്കെടുക്കുന്നുണ്ട്. യോഗത്തില്‍ ബിജെപി സ്വീകരിക്കാന്‍ ാേപവുന്ന നിലപാടും നിര്‍ണായകമാണ്. വിവാദ നടപടികളില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാജി വെച്ചിരുന്നു. ലക്ഷദ്വീപിലെ മുന്‍ ചീഫ് കൗണ്‍സിലര്‍മാരും പങ്കെടുക്കും.

Next Story