Top

‘രണ്ടു തവണ മത്സരിച്ചവര്‍ക്ക് ഇനി അവസരമില്ല; സിറ്റിംഗ് സീറ്റുകള്‍ വിട്ടുനല്‍കും’; പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ച് സിപിഐഎം

നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണയം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. രണ്ടു തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ല. എന്നാല്‍ വിജയസാധ്യതയെ ബാധിക്കുമെങ്കില്‍ അവസരം നല്‍കാനുമാണ് സിപിഐഎം തീരുമാനം. പ്രചാരണജാഥകള്‍ക്ക് ശേഷം സ്ഥാനാര്‍ഥി നിര്‍ണയം നടത്തും. ആവശ്യമെങ്കില്‍ കേരളാ കോണ്‍ഗ്രസിനും എല്‍ജെഡിയ്ക്കും സിറ്റിംഗ് സീറ്റുകള്‍ വിട്ടുനല്‍കാനും സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം വീണ്ടും ചര്‍ച്ചയാക്കാനുള്ള യുഡിഎഫ് തന്ത്രത്തില്‍ വീഴേണ്ടെന്നാണ് സിപിഐഎം തീരുമാനം. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണത്. അതുകൊണ്ടുതന്നെ അത്തരം […]

2 Feb 2021 7:06 AM GMT

‘രണ്ടു തവണ മത്സരിച്ചവര്‍ക്ക് ഇനി അവസരമില്ല; സിറ്റിംഗ് സീറ്റുകള്‍ വിട്ടുനല്‍കും’; പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ച് സിപിഐഎം
X

നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണയം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. രണ്ടു തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ല. എന്നാല്‍ വിജയസാധ്യതയെ ബാധിക്കുമെങ്കില്‍ അവസരം നല്‍കാനുമാണ് സിപിഐഎം തീരുമാനം. പ്രചാരണജാഥകള്‍ക്ക് ശേഷം സ്ഥാനാര്‍ഥി നിര്‍ണയം നടത്തും. ആവശ്യമെങ്കില്‍ കേരളാ കോണ്‍ഗ്രസിനും എല്‍ജെഡിയ്ക്കും സിറ്റിംഗ് സീറ്റുകള്‍ വിട്ടുനല്‍കാനും സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി.

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം വീണ്ടും ചര്‍ച്ചയാക്കാനുള്ള യുഡിഎഫ് തന്ത്രത്തില്‍ വീഴേണ്ടെന്നാണ് സിപിഐഎം തീരുമാനം. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണത്. അതുകൊണ്ടുതന്നെ അത്തരം വിഷയങ്ങളില്‍ പ്രതികരിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ശബരിമല വിഷയം ചര്‍ച്ചയായി നിലനിര്‍ത്താനുള്ള യുഡിഎഫ് നീക്കത്തിലാണ് സിപിഐഎമ്മിന്റെ തീരുമാനം.

അധികാരത്തിലെത്തിയാല്‍ ശബരിമലയുടെ കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആവര്‍ത്തിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്താത്തതടക്കം പ്രചരണത്തിലുടനീളം ചര്‍ച്ചയാക്കാനാണ് യുഡിഎഫിന്റെ ശ്രമം. ശബരിമല വിഷയം സജീവമാക്കി ഇടതുപക്ഷത്തെയും ബിജെപിയെയും പ്രതിരോധത്തിലാക്കാമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.

ദേവസ്വം ബോര്‍ഡിനെ നിലപാട് തിരുത്തിപ്പിച്ചതും യുഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം പിന്‍വലിപ്പിച്ചതും പ്രചരണത്തില്‍ യുഡിഎഫ് ഉയര്‍ത്തിപ്പിടിക്കും. ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ചതോടെ കേരള സമൂഹത്തിലുണ്ടായ മുറിവുണക്കാന്‍ നിയമനടപടി സ്വീകരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തിലാണ് സിപിഐഎം പ്രതികരിക്കേണ്ടെന്ന തീരുമാനത്തിലേക്ക് സിപിഐഎം കടന്നത്. ജമാ അത്തെ ബന്ധത്തില്‍ ലീഗിനെതിരെ വിമര്‍ശനം തുടരാനും പാര്‍ട്ടി തീരുമാനമെടുത്തിട്ടുണ്ട്. അത് മുസ്ലീങ്ങള്‍ക്കെതിരല്ലെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍.

Next Story