Top

ജയസാധ്യതയില്ലാത്തവരെ കണ്ടെത്താന്‍ സര്‍വ്വേ; രാഹുലും പ്രിയങ്കയും കേരളത്തിലെത്തും; ഗ്രൂപ്പ് വീതം വെക്കല്‍ നടക്കില്ല

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി മുന്നില്‍ കണ്ട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിരക്കിട്ട നീക്കത്തിലാണ് കോണ്‍ഗ്രസ്. ഇതിനുള്ള നീക്കങ്ങള്‍ ഹൈക്കമാന്‍ഡ് ആരംഭിച്ചു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജയസാധ്യതയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് സര്‍വ്വേ നടത്താനാണ് ഹൈക്കമാന്‍ഡ് തീരുമാനം. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു നീക്കം. 2019 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായും 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി ഇത്തരമൊരു സര്‍വ്വേ നടത്തിയിരുന്നു. സ്ഥാനാര്‍ത്ഥികളെ പരിഗണിക്കാവുന്ന യുവാക്കള്‍, വനിതകള്‍ എന്നിവരുടെ പേരുകള്‍ ശേഖരിക്കും. മണ്ഡലത്തില്‍ […]

4 Jan 2021 8:34 PM GMT

ജയസാധ്യതയില്ലാത്തവരെ കണ്ടെത്താന്‍ സര്‍വ്വേ; രാഹുലും പ്രിയങ്കയും കേരളത്തിലെത്തും; ഗ്രൂപ്പ് വീതം വെക്കല്‍ നടക്കില്ല
X

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി മുന്നില്‍ കണ്ട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിരക്കിട്ട നീക്കത്തിലാണ് കോണ്‍ഗ്രസ്. ഇതിനുള്ള നീക്കങ്ങള്‍ ഹൈക്കമാന്‍ഡ് ആരംഭിച്ചു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജയസാധ്യതയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് സര്‍വ്വേ നടത്താനാണ് ഹൈക്കമാന്‍ഡ് തീരുമാനം. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു നീക്കം. 2019 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായും 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി ഇത്തരമൊരു സര്‍വ്വേ നടത്തിയിരുന്നു.

സ്ഥാനാര്‍ത്ഥികളെ പരിഗണിക്കാവുന്ന യുവാക്കള്‍, വനിതകള്‍ എന്നിവരുടെ പേരുകള്‍ ശേഖരിക്കും. മണ്ഡലത്തില്‍ നേരിയ ജയസാധ്യത പോലുമില്ലാത്തവരെ സര്‍വ്വേയിലൂടെ കണ്ടെത്തും. ഇവരില്‍ ആരുടേയെങ്കിലും പേരുകള്‍ പാര്‍ട്ടി ഗ്രൂപ്പ് നേതൃത്വങ്ങള്‍ നിര്‍ദേശിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും. ഗ്രൂപ്പ് വീതം വെക്കലിന്റെ ഫലമായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ജയസാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കാന്‍ തീരുമാനിച്ചത്.

ഇതിന് പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സംസ്ഥാന ജാഥ നടത്തണമെന്ന അഭിപ്രായം ഹൈക്കമാന്‍ഡിനുണ്ട്. ഒപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും കേരളത്തിലെത്തും എന്നും സൂചനയുണ്ട്.

സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടിക നേരത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നു. സ്ഥാനാര്‍ത്ഥികളായി ഒരു തരത്തിലും പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടികയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ എഐസിസി സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സഹകരിക്കാതിരുന്ന മുതിര്‍ന്ന നേതാക്കളുടെ വിശദാംശങ്ങളും എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സംസ്ഥാനത്തെത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കേരളത്തില്‍ നടത്തേണ്ട തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സോണിയ ഗാന്ധിക്ക് കൈമാറിയിട്ടുണ്ട്. കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങളാണ് എഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്.

Next Story