നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; കേരളത്തില്‍ ഒറ്റഘട്ട തെരഞ്ഞെടുപ്പിന് സാധ്യത
ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന് വൈകീട്ട് മാധ്യമങ്ങളെ കാണും.കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. വൈകീട്ട് 4.30നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മാധ്യമങ്ങളെ കാണുക. കേരളത്തില്‍ ഒറ്റത്തവണയായി തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. എന്നാല്‍ കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഇതില്‍ മാറ്റുമുണ്ടാകുമോയെന്നതില് വ്യക്തതയില്ല. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ തവണ ഏഴ് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും അതേ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഏപ്രില്‍ […]

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന് വൈകീട്ട് മാധ്യമങ്ങളെ കാണും.കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. വൈകീട്ട് 4.30നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മാധ്യമങ്ങളെ കാണുക.
കേരളത്തില്‍ ഒറ്റത്തവണയായി തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. എന്നാല്‍ കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഇതില്‍ മാറ്റുമുണ്ടാകുമോയെന്നതില് വ്യക്തതയില്ല. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ തവണ ഏഴ് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും അതേ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
ഏപ്രില്‍ 14 ന് മുമ്പായി വോട്ടെടുപ്പ് നടത്തണം എന്നായിരുന്നു എല്‍ഡിഎഫും യുഡിഎഫും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. എന്നാല്‍ കേരളത്തില്‍ മെയ് മാസത്തോട് കൂടി തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് ബിജെപി അറിയിച്ചത്.
കോണ്‍ഗ്രസിന്റെ പ്രതികരണം ,
തികഞ്ഞ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കോണ്‍ഗ്രസ് സജ്ജമാണെന്നുമാണ് വിഷയത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പ്രതികരിച്ചത്. പാര്‍ട്ടിക്ക് ശുഭപ്രതീക്ഷയുണ്ട്, റെക്കോര്‍ഡ് ഭൂരിപക്ഷം നേടാനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോള്‍ തെളിഞ്ഞുവന്നിട്ടുണ്ടെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടത്തും എന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
30-40 സീറ്റ് വരെ നേടിയാല്‍ ബിജെപിക്ക് കേരളത്തില്‍ അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാദത്തില്‍ സ്വപ്നലോകത്തിരുന്നുകൊണ്ട് എന്ത് വേണമെങ്കിലും പറയാമല്ലോയെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ‘അതിന് അത്ര പ്രധാന്യം മാത്രമെ നല്‍കുന്നുള്ളൂ. പക്ഷെ അതില്‍ ഒരു അപകടം ഉണ്ട്. ബിജെപിയും സിപിഐഎമ്മും തമ്മില്‍ ധാരണയുണ്ടെന്ന് ഞാന്‍ ആവര്‍ത്തിക്കുകയാണ്. അഞ്ച് സീറ്റില്‍ ജയിച്ചുവന്ന് നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ബിജെപി ശ്രമം. അതിനായി കേരളത്തിലെ സിപിഐഎം നേതാക്കന്മാരും അഖിലേന്ത്യാ ബിജെപി നേതാക്കളും തമ്മില്‍ കരാര്‍ ഉണ്ടായിക്കിയിട്ടുള്ളത്.’ എന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തു.
പിസി ജോര്‍ജിന്റെ പ്രതികരണം
തെരഞ്ഞെടുപ്പിന് സജ്ജമാണ്. ഒരു കുഴപ്പവും ഇല്ല. ഒറ്റക്ക് മത്സരിക്കുന്നയാളാണ്. നാളെ തെരഞ്ഞെടുപ്പ് നടത്താന്‍ അത്രയും സന്തോഷം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോടെ യോജിക്കുന്നു. രണ്ട് മുന്നണികളും ബഹളവുമായി നടക്കുകയാണ്. യുഡിഎഫ് ബോഡി ഓഫ് മുസ്ലീം ലീഗ് എന്നായി മാറിയിരിക്കുകയാണ്.
ജേക്കബ് ജോര്‍ജ്- മാധ്യമ പ്രവര്ത്തകന്, രാഷ്ട്രീയ നിരീക്ഷകന്
കേരളത്തില്‍ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. കേരള രാഷ്ട്രീയം ഇപ്പോള്‍ തന്നെ ചൂട് പിടിച്ചുകഴിഞ്ഞു. ഇനി സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ച് പ്രവര്ത്തികര്ക്ക് വിട്ടുകൊടുക്കേണ്ട ആവശ്യമേയുള്ളൂ. തെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടക്കട്ടെ. കൊവിഡ് സാഹചര്യം കൂടി നിലനില്‍ക്കുന്നുണ്ട്. ചുരുങ്ങിയ ദിവസം കൊണ്ട് പ്രചാരണം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് നടക്കട്ടെ.
എംവി ഗോവിന്ദന് മാസ്റ്റര്‍- സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം
തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തോട് കൂടി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. അതുകൊണ്ടാണല്ലോ എല്ലാവരും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. ഇടത് മുന്നണിക്ക് വലിയ പ്രതീക്ഷയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേരുന്നതിന് മുമ്പ് ഏപ്രില്‍ 4 നും 14 നും ഇടക്ക് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ബിജെപിക്ക് മാത്രമാണ് ഭിന്നാഭിപ്രായമുള്ളത്. അവര്‍ക്ക് കേരളത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ. അവര്‍ മെയ്മാസത്തില്‍ നടത്താനാണ് നിര്‍ദേശം.
എംടി രമേശ്-ബിജെപി
മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് ഞങ്ങള്‍ കമ്മീഷന് മുന്നില്‍ പറഞ്ഞത്. കഴിഞ്ഞ തവണ മെയ് മാസത്തിലായിരുന്നു. മെയ് 26 വരെ നിയമസഭക്ക് കാലാവധിയുണ്ട്. പക്ഷെ കമ്മീഷനാണ് ആത്യന്തികമായി തീരുമാനം എടുക്കേണ്ടത്. എന്നാല്‍ എപ്പോള്‍ നടത്തിയാലും ബിജെപി സജ്ജമാണ്.