തമിഴ്നാട്ടില്‍ ഭേദപ്പെട്ട പോളിംഗ്; പശ്ചിമ ബംഗാളിലും അസമിലും കനത്ത പോളിംഗ്
ന്യൂഡല്‍ഹി: കേരളത്തിനൊപ്പം ഇന്ന് ജനവിധി തേടിയ തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി. കേരളത്തിലും തമിഴ്നാട്ടിലും ഒറ്റഘട്ട തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങള്‍ ഇന്ന് വിധിയെഴുതിയത് മൂന്നാംഘട്ട തെരഞ്ഞെടുപ്പിനാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് അസമിലാണ്. 82.15 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. തമിഴ്നാട്ടില്‍ 72 ശതമാനവും ബംഗാളില്‍ 77.68 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തി. തമിഴ്നാട്ടില്‍ രാവിലെ […]

ന്യൂഡല്‍ഹി: കേരളത്തിനൊപ്പം ഇന്ന് ജനവിധി തേടിയ തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി. കേരളത്തിലും തമിഴ്നാട്ടിലും ഒറ്റഘട്ട തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങള്‍ ഇന്ന് വിധിയെഴുതിയത് മൂന്നാംഘട്ട തെരഞ്ഞെടുപ്പിനാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് അസമിലാണ്. 82.15 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. തമിഴ്നാട്ടില്‍ 72 ശതമാനവും ബംഗാളില്‍ 77.68 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തി.
തമിഴ്നാട്ടില്‍ രാവിലെ ഏഴ് മണിമുതലാണ് പോളിംഗ് ആരംഭിച്ചത്. പൊതുവെ അക്രമ സംഭവങ്ങളൊന്നും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉച്ചവരെ കനത്ത പോളിംഗ് രേഖപ്പെടുത്തിയ തമിഴ്നാട്ടില്‍ ഉച്ചയ്ക്ക് ശേഷം മന്ദഗതിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി ഇ പളനിസ്വാമി, പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന് എന്നിവര്‍ രാവിലെ തന്നെ വോട്ടു ചെയ്യാന്‍ എത്തിയിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കനിമൊഴി എംപി വൈകിട്ട് 6:30 നാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.
വിശ്വാസ വോട്ടെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ട പുതുച്ചേരിയില്‍ 78.03 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളില്‍ നടന്ന മൂന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായ സുജാത മണ്ഡലിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റ ശ്രമം നടത്തിയതായും ആരോപണം ഉയര്‍ന്നു. മാത്രമല്ല, ഡയമണ്ട് ഹാര്‍ബറില്‍ വോട്ട് ചെയ്യുന്നതിന് തൃണമൂല്‍ അനുവദിക്കുന്നില്ലെന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
കേരളത്തിലെ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ 73.58 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വടക്കന്‍ ജില്ലകളായ കണ്ണൂര്‍ കോഴിക്കോട്, ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് നടന്നത്. ഇവിടെ 77 ശതമാനത്തിലധികം പേര് വോട്ടു ചെയ്തു. 65.5 ശതമാനം പോളിംഗോടെ പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറഞ്ഞ പോളിംഗാണ് ഇത്തവണത്തേത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 77.10 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്.