സംസ്ഥാന സമിതിയുടെ ശുപാര്‍ശ; തൃശൂരിലെ സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം
സംസ്ഥാന സമിതിയുടെ ശുപാര്‍ശയില്‍ മാറ്റം വരുത്തി സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി. സംസ്ഥാന കമ്മിറ്റി ഗുരുവായൂരിലേക്ക് ശുപാര്‍ശ ചെയ്ത മുതിര്‍ന്ന നേതാവ് ബേബി ജോണിനെ മാറ്റി എന്‍.കെ. അക്ബറിനെ അവിടെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി തീരുമാനിച്ചു. സിപിഐഎം ചാവക്കാട് ഏരിയ സെക്രട്ടറിയാണ് എന്‍.കെ.അക്ബര്‍. സംവരണ മണ്ഡലമായ ചേലക്കരയില്‍ സിറ്റിംഗ് എംഎല്‍എയായ യു.ആര് പ്രദീപിന് രണ്ടാമൂഴം കൊടുക്കാം എന്നായിരുന്നു സംസ്ഥാന സമിതിയിലെ തീരുമാനമെങ്കിലും പകരം മുന്‍ മന്ത്രിയും സ്പീക്കറും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.രാധാകൃഷ്ണനെ മത്സരിപ്പിക്കാനാന് അവസാന ജില്ലാ സെക്രട്ടറിയേറ്റ് […]

സംസ്ഥാന സമിതിയുടെ ശുപാര്‍ശയില്‍ മാറ്റം വരുത്തി സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി. സംസ്ഥാന കമ്മിറ്റി ഗുരുവായൂരിലേക്ക് ശുപാര്‍ശ ചെയ്ത മുതിര്‍ന്ന നേതാവ് ബേബി ജോണിനെ മാറ്റി എന്‍.കെ. അക്ബറിനെ അവിടെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി തീരുമാനിച്ചു. സിപിഐഎം ചാവക്കാട് ഏരിയ സെക്രട്ടറിയാണ് എന്‍.കെ.അക്ബര്‍.
സംവരണ മണ്ഡലമായ ചേലക്കരയില്‍ സിറ്റിംഗ് എംഎല്‍എയായ യു.ആര് പ്രദീപിന് രണ്ടാമൂഴം കൊടുക്കാം എന്നായിരുന്നു സംസ്ഥാന സമിതിയിലെ തീരുമാനമെങ്കിലും പകരം മുന്‍ മന്ത്രിയും സ്പീക്കറും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.രാധാകൃഷ്ണനെ മത്സരിപ്പിക്കാനാന് അവസാന ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുക്കുകയായിരുന്നു. ഇരിങ്ങാലക്കുടയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയും മുന്‍ തൃശ്ശൂര്‍ മേയറുമായ ആര്.ബിന്ദുവിനെയാണ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരിക്കുന്നത്. സിപിഐഎം-കേരള കോണ്‍ഗ്രസ് (എം) ഉഭയകക്ഷി ചര്‍ച്ച നടത്തിയത്തിലൂടെ ചാലക്കുടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്കാന് തീരുമാനമായിട്ടുണ്ട്.
സംസ്ഥാന സമിതി അംഗീകരിച്ച തൃശ്ശൂര്‍ സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക:
ചാലക്കുടി- കേരള കോണ്‍ഗ്രസ് (എം)
ഇരിങ്ങാലക്കുട- ആര്.ബിന്ദു
വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
മണലൂര്‍- മുരളി പെരുനെല്ലി
ചേലക്കര- കെ രാധാകൃഷ്ണന്
ഗുരുവായൂര്‍- എന്‍ കെ അക്ബര്‍
പുതുക്കാട്- കെ.കെ. രാമചന്ദ്രന്
കുന്നംകുളം- എ.സി.മൊയ്തീന്