Top

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മോഹിയാണെങ്കില്‍ 40,000 രൂപയുടെ ഡിഡി എടുക്കണം, അപേക്ഷ അയക്കണം; അസമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആരംഭിച്ചു

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാവാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചതായി എപിസിസി ജനറല്‍ സെക്രട്ടറി ദിഗന്ത ചൗധരി പറഞ്ഞു.

30 Jan 2021 3:11 AM GMT

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മോഹിയാണെങ്കില്‍ 40,000 രൂപയുടെ ഡിഡി എടുക്കണം, അപേക്ഷ അയക്കണം; അസമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആരംഭിച്ചു
X

ഗുവാഹത്തി: അസമില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ പ്രകിയ ആരംഭിച്ചു. സ്ഥാനാര്‍ത്ഥിത്വത്തിന് അപേക്ഷിക്കുന്നവര്‍ അസം പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ പേരില്‍ 40,000 രൂപയുടെ ഡിഡിയെടുത്ത് അപേക്ഷയോടൊപ്പം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.


വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാവാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചതായി എപിസിസി ജനറല്‍ സെക്രട്ടറി ദിഗന്ത ചൗധരി പറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാകും അസമില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുക.

സ്ഥാനാര്‍ഥികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുവാഹത്തിയിലെ സ്റ്റേറ്റ് കോണ്‍ഗ്രസ് ഓഫീസുകളില്‍ നിന്നോ പാര്‍ട്ടിയുടെ ജില്ലാ ഓഫീസുകളില്‍ നിന്നോ അപേക്ഷ ഫോറം ലഭ്യമാകും.

ജനറല്‍ സീറ്റുകളില്‍ മത്സരിക്കാനാഗ്രഹിക്കുന്നവര്‍ 40,000 രൂപയുടെ ഡിഡിയാണ് അയയ്‌ക്കേണ്ടതെങ്കില്‍ പട്ടികജാതി, പട്ടികവിഭാഗങ്ങള്‍ക്കായുള്ള സംവരണസീറ്റില്‍ മത്സരിക്കാനാഗ്രഹിക്കുന്നവര്‍ 20,000 രൂപയുടെ ഡിഡി അയച്ചാല്‍ മതിയാകും. പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളില്‍ മത്സരിക്കുന്നവരൊഴികെ മറ്റെല്ലാ വനിതകള്‍ക്കും 25,000 രൂപ നല്‍കിയാല്‍ മതിയാകും. രണ്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുള്ള മണ്ഡലങ്ങളില്‍ ഡിഡിയായി ലഭിക്കുന്ന തുക തുല്യമായി പങ്കുവെക്കപ്പെടും.

Next Story