അസം – മിസോറാം അതിർത്തിയില്‍ സംഘർഷം; ആറ് അസം പൊലീസുകാർ കൊല്ലപ്പെട്ടു, വീഡിയോ
അസം മിസോറാം അന്തർ സംസ്ഥാന അതിർത്തിയിലെ സംഘർഷത്തിൽ ആറ് അസം പൊലീസുകാർ കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരടക്കം 80 ഓളം ആളുകൾക്ക് പരിക്കേറ്റതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്യുന്നത്. ആൾക്കൂട്ടം സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും പോലീസിന് നേരെ കല്ലെറിഞ്ഞതായുമാണ് റിപ്പോർട്ടുകൾ. സംഘർഷ സാധ്യത തുടരുന്ന പശ്ചാത്തലത്തില്‍ പ്രശ്നപരിഹാരത്തിന് കേന്ദ്രം ഇടപെടണമെന്ന് ഇരു സംസ്ഥാന സർക്കാറുകളും ആവശ്യപ്പെട്ടു. ഏറ്റുമുട്ടലില്‍ ആറു പോലീസുകാർ കൊല്ലപ്പെട്ടതായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ട്വിറ്റ് ചെയ്തു. മിസോറമിൽനിന്നാണ് വെടിവെപ്പുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. ചാച്ചാർ ജില്ലക്കും […]
27 July 2021 2:08 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അസം മിസോറാം അന്തർ സംസ്ഥാന അതിർത്തിയിലെ സംഘർഷത്തിൽ ആറ് അസം പൊലീസുകാർ കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരടക്കം 80 ഓളം ആളുകൾക്ക് പരിക്കേറ്റതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്യുന്നത്.
ആൾക്കൂട്ടം സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും പോലീസിന് നേരെ കല്ലെറിഞ്ഞതായുമാണ് റിപ്പോർട്ടുകൾ. സംഘർഷ സാധ്യത തുടരുന്ന പശ്ചാത്തലത്തില്‍ പ്രശ്നപരിഹാരത്തിന് കേന്ദ്രം ഇടപെടണമെന്ന് ഇരു സംസ്ഥാന സർക്കാറുകളും ആവശ്യപ്പെട്ടു.
ഏറ്റുമുട്ടലില്‍ ആറു പോലീസുകാർ കൊല്ലപ്പെട്ടതായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ട്വിറ്റ് ചെയ്തു. മിസോറമിൽനിന്നാണ് വെടിവെപ്പുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
ചാച്ചാർ ജില്ലക്കും മിസോറമിലെ കോലാസിബ് ജില്ലക്കുമിടയിലെ അതിർത്തി പ്രദേശത്താണ് സംഘർഷം. ഇരു സംസ്ഥാനങ്ങളും 164.6 കിലോമീറ്റർ നീളത്തിൽ അതിർത്തി പങ്കിടുന്നുണ്ട്. ഈ മേഖലയിലെ അതിർത്തി പ്രശ്നങ്ങളാണ് സംഘർഷത്തിലേക്കും തുടർന്ന് ഏറ്റുമുട്ടലിലേക്കും നീങ്ങിയതെന്നാണ് വിവരം.
പ്രശ്നത്തിൽ ഇടപെട്ട ആഭ്യന്തര മന്ത്രി അമിത്ഷാ സംയമനം പാലിക്കാൻ ഇരുസർക്കാരുകളോടും നിർദേശിച്ചു. 1995 മുതൽ മേഖലയിലെ പ്രശ്ന പരിഹാരത്തിനായി കേന്ദ്രം നിരവധി ചർച്ചകൾ നടത്തിയിരുന്നു.