Top

മിസോറാമിനെ ‘കുടുക്കി’ അസം; വാഹനങ്ങള്‍ പരിശോധനയ്ക്കായി പിടിച്ചിടും, മയക്കുമരുന്ന് കടത്ത് രൂക്ഷമെന്ന് വിശദീകരണം

ന്യൂഡല്‍ഹി: മിസോറാമില്‍ നിന്നുള്ള എല്ലാ വാഹനങ്ങളും പരിശോധനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നിന്ന് കടത്തിവിടുകയുള്ളൂ എന്ന പ്രഖ്യാപനവുമായി അസം സര്‍ക്കാര്‍. വ്യഴാഴ്ച ഇരുസംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആറ് അസം പൊലീസുകാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രഖ്യാപനം. സുരക്ഷ പരിഗണിച്ച് മിസോറാമിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും അസം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് 912 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 1560 പേരെ ഇത്തരം കേസുകളില്‍ അറസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത് പരിഗണിച്ചാണ് വാഹന പരിശോധനയെന്നാണ് അസം […]

29 July 2021 11:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മിസോറാമിനെ ‘കുടുക്കി’ അസം;  വാഹനങ്ങള്‍ പരിശോധനയ്ക്കായി പിടിച്ചിടും, മയക്കുമരുന്ന് കടത്ത് രൂക്ഷമെന്ന് വിശദീകരണം
X

ന്യൂഡല്‍ഹി: മിസോറാമില്‍ നിന്നുള്ള എല്ലാ വാഹനങ്ങളും പരിശോധനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നിന്ന് കടത്തിവിടുകയുള്ളൂ എന്ന പ്രഖ്യാപനവുമായി അസം സര്‍ക്കാര്‍. വ്യഴാഴ്ച ഇരുസംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആറ് അസം പൊലീസുകാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രഖ്യാപനം.

സുരക്ഷ പരിഗണിച്ച് മിസോറാമിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും അസം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രണ്ട് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് 912 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 1560 പേരെ ഇത്തരം കേസുകളില്‍ അറസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത് പരിഗണിച്ചാണ് വാഹന പരിശോധനയെന്നാണ് അസം സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് മിസോറാം വഴിയാണ് അസമിലേക്ക് മയക്കുമരുന്ന് എത്തുന്നതെന്നാണ് അസം സർക്കാരിന്റെ ആരോപണം. മിസോറാം വഴിയുള്ള ഈ അനധികൃത മയക്കുമരുന്ന് കടത്ത് സമൂഹത്തിന് വലിയ ആശങ്കയും ഭീഷണിയുമാണ് ഉണ്ടാക്കുന്നതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ ആരോപിക്കുന്നു.

മിസോറാമില്‍ നിന്നും മറ്റ് അതിർത്തി സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരായ അസം സര്‍ക്കാരിന്റെ പോരാട്ടം തുടരുകയാണ്. അതിനാല്‍ രാജ്യത്തിന്റെ താത്പര്യം കണക്കിലെടുത്ത് ജനങ്ങള്‍ സഹകരിക്കണമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ജിപി സിംഗ് ട്വീറ്റ് ചെയ്തു.

Image

Also Read: ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ കൊലപ്പെടുത്തിയതെന്ന് അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ട്; മരണം ഏറ്റുമുട്ടലിലല്ല

മിസോറാമില്‍ നിന്ന് എത്തുന്ന എല്ലാ വാഹനങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളില്‍ വെച്ച് അസം പൊലീസ് വിശദമായ പരിശോധന നടത്തും. പരിശോധനയ്ക്ക് ശേഷം പൊലീസിന്റെ അനുവാദത്തോടെ മാത്രമേ വാഹനം വിട്ടയയ്ക്കുകയുള്ളൂ എന്നും ഉത്തരവ് വ്യക്തമാക്കുന്നു.

അതേസമയം, മിസോറാമില്‍ നിന്ന് റോഡുമാര്‍ഗം രാജ്യത്തിന്റെ മറ്റേത് ഭാഗത്തേക്കും അസം വഴി മാത്രമേ പോകാനാകൂ എന്നിരിക്കെ മിസോറാമിനെ കുടുക്കുന്ന ഉത്തരവാണ് ഇത്. ഉത്തരവില്‍ മിസോറാം സര്‍ക്കാരില്‍ നിന്ന് ഓദ്യോഗികമായി പ്രതികരണങ്ങളുണ്ടായിട്ടില്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ മിസോറാം ജനത പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അസം മിസോറാം അന്തര്‍ സംസ്ഥാന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ആറ് അസം പൊലീസുകാര്‍ കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥരടക്കം 80 ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ചാച്ചാര്‍ ജില്ലക്കും മിസോറമിലെ കോലാസിബ് ജില്ലക്കുമിടയിലെ അതിര്‍ത്തി പ്രദേശത്താണ് സംഘര്‍ഷമുണ്ടായത്. ഇരു സംസ്ഥാനങ്ങളും 164.6 കിലോമീറ്റര്‍ നീളത്തില്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ഈ മേഖലയിലെ അതിര്‍ത്തി പ്രശ്നങ്ങളാണ് സംഘര്‍ഷത്തിലേക്കും തുടര്‍ന്ന് ഏറ്റുമുട്ടലിലേക്കും നീങ്ങിയതെന്നാണ് വിവരം.

പിന്നീട് നല്‍കിയ വിശദീകരണങ്ങളില്‍ പ്രകോപനമില്ലാതെ തങ്ങള്‍ക്കുനേരെയാണ് ആക്രമണം നടത്തിയതെന്ന് ഇരു സര്‍ക്കാരുകളും ആരോപിച്ചിരുന്നു. 1995 മുതല്‍ മേഖലയിലെ പ്രശ്ന പരിഹാരത്തിനായി കേന്ദ്രം നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Also Read: ഇന്ധന വില വര്‍ധനവ്; കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

Next Story

Popular Stories