Top

അസം ബിജെപിയിലേക്കെന്നു സൂചനകൾ നൽകി ഫലങ്ങൾ

അസമിലെ 126 മണ്ഡലങ്ങളിൽ 76 ലും ബിജെപിയാണ് നിലവിൽ ലീഡ് ചെയുന്നതെന്ന് സൂചനകൾ പുറത്തുവരുന്നു.

2 May 2021 12:20 AM GMT

അസം ബിജെപിയിലേക്കെന്നു സൂചനകൾ നൽകി ഫലങ്ങൾ
X

അസമിൽ വോട്ടെണ്ണലിന്റെ ആദ്യസൂചനകൾ പ്രകടമാക്കുന്നത് ബിജെപിയുടെ വ്യക്തമായ മുന്നേറ്റമെന്ന് ചൂണ്ടികാട്ടി റിപ്പോർട്ടുകൾ. അസമിലെ 126 മണ്ഡലങ്ങളിൽ 76 ലും ബിജെപിയാണ് നിലവിൽ ലീഡ് ചെയുന്നതെന്ന് സൂചനകൾ പുറത്തുവരുന്നു.

ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഫലങ്ങൾക്കനുസരിച്ചു മജൗലിയിൽ നിന്നും മുഖ്യമന്ത്രി
സർബാനന്ദ സോനോവലും ജാലുക്ബാരിയിൽ നിന്നും ബിജെപിയുടെ സ്റ്റാർ കാമ്പെയ്‌നറായ ഹിമന്ത ബിശ്വ ശർമ്മയും മുന്നിലാണ്.

അതേസമയം സിഎഎക്കെതിരെ ശബ്ദമുയർത്തിയത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട അഖിൽ ഗോഗോയ്, സിബ് സാഗർ മണ്ഡലത്തിൽ മുന്നിട്ടുനിൽക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രാരംഭ പ്രവണതകൾ സൂചിപ്പിക്കുന്നു.

Next Story