‘നെഞ്ചില്‍ കൈവെച്ച് പറയാമോ ബിജെപിയെ ഉപേക്ഷിക്കില്ലെന്ന്’; ഹിമന്ത ബിശ്വ ശര്‍മയെ പ്രതിസന്ധിയിലാക്കി കോണ്‍ഗ്രസ്
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന് അസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയി. കോണ്‍ഗ്രസിനോട് ചെയ്തത് പോലെ ബിജെപിയുടെ മോശം സമയത്ത് നിങ്ങള്‍ പാര്‍ട്ടി വിടില്ലായെന്നതിന് ഉറപ്പുണ്ടോയെന്ന് ഗൗരവ് ഗൊഗോയ് ചോദിച്ചു. 2015 ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഹിമന്ത് ബിശ്വ ശര്‍മ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നത്. ‘കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഘട്ടങ്ങളിലും വളരെ ശക്തമായി തന്നെ ഞങ്ങള്‍ പാര്‍ട്ടിക്കൊപ്പം നിന്നിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനോട് ചെയ്തത് പോലെ ബിജെപിയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ […]

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന് അസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയി. കോണ്‍ഗ്രസിനോട് ചെയ്തത് പോലെ ബിജെപിയുടെ മോശം സമയത്ത് നിങ്ങള്‍ പാര്‍ട്ടി വിടില്ലായെന്നതിന് ഉറപ്പുണ്ടോയെന്ന് ഗൗരവ് ഗൊഗോയ് ചോദിച്ചു.
2015 ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഹിമന്ത് ബിശ്വ ശര്‍മ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നത്.
‘കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഘട്ടങ്ങളിലും വളരെ ശക്തമായി തന്നെ ഞങ്ങള്‍ പാര്‍ട്ടിക്കൊപ്പം നിന്നിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനോട് ചെയ്തത് പോലെ ബിജെപിയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ നിങ്ങള്‍ ബിജെപിയെ ഉപേക്ഷിക്കില്ലെന്ന് നെഞ്ചില്‍ കൈവെച്ച് പറയാന്‍ കഴിയുമോ?’ ഗൗരവ് ഗൊഗോയി പറഞ്ഞു.
അസം 2016 നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന വേളയിലായിരുന്നു വിശ്വസ്തരെ കൂട്ടി ബിഹന്ദ് ബിശ്വ ശര്‍മ പാര്‍ട്ടി വിടുന്നത്. കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു ബിശ്വശര്‍മ സംസ്ഥാനത്തും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്താന്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
അതേസമയം മകനായ ഗൗരവ് ഗൊഗോയിയോടുള്ള മുന്‍മുഖ്യമന്ത്രി തരുണ്ഗോഗിയുടെ പ്രത്യേക താല്പര്യമാണ് ബിശ്വശര്‍മ പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. വരിനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കോണ്‍ഗ്രസ് മിഷന് 101 പ്ലസ് നടപ്പിലാക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസും മറ്റ് കക്ഷികളും ചേര്‍ന്ന് 101 ല്‍ കൂടുതല്‍ സീറ്റ് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.