വോട്ടിംഗ് യന്ത്രം ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍; അസമിലെ മണ്ഡലത്തില്‍ റീ പോളിംഗ്; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്നും വോട്ടിംഗ് യന്ത്രം കണ്ടെത്തിയതിനെ തുടര്‍ന്ന് അസമിലെ രതബാരി പോളിംഗ് സ്റ്റേഷനിലെ 149ാം ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന് സസ്പെന്‍ഡ് ചെയ്തു. ബിജെപി സ്ഥാനാര്‍ത്ഥിയായ കൃഷ്ണേന്ദു പാലിന്റെ കാറില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഇവിഎം കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ കാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇന്നലെയാണ് കൃഷ്ണേന്തു പാലിന്റെ കാറില്‍ നിന്നും ഇവിഎം മെഷീന് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷമുണ്ടായി. വിഷയത്തില്‍ തെരഞ്ഞെടുപ്പ് […]

ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്നും വോട്ടിംഗ് യന്ത്രം കണ്ടെത്തിയതിനെ തുടര്‍ന്ന് അസമിലെ രതബാരി പോളിംഗ് സ്റ്റേഷനിലെ 149ാം ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന് സസ്പെന്‍ഡ് ചെയ്തു.
ബിജെപി സ്ഥാനാര്‍ത്ഥിയായ കൃഷ്ണേന്ദു പാലിന്റെ കാറില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഇവിഎം കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ കാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇന്നലെയാണ് കൃഷ്ണേന്തു പാലിന്റെ കാറില്‍ നിന്നും ഇവിഎം മെഷീന് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷമുണ്ടായി.
വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വിഷയത്തെ ഗൗരവമായി കാണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. എപ്പോഴൊക്കെ സ്വകാര്യ വാഹനത്തില്‍ ഇവിഎം കടത്തുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ടോ അതിനു പിന്നിലെല്ലാം ബിജെപി ആണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.
ബിജെപിക്കെതിരെ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണും രംഗത്തെത്തി. ‘ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ പോക്കറ്റിലാണെന്ന് അറിയാമായിരുന്നു. എന്നാല്‍ വോട്ടിംഗ് മെഷീന് അവരുടെ മടിയിലാണെന്ന് പുതിയതും ആശങ്കയുളവാക്കുന്നതുമാണ്,’ പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു.