അസമില്‍ അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭ സ്മാരകം പണിയുമെന്ന് കോണ്‍ഗ്രസ്
അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സംസ്ഥാനത്ത് പൗരത്വ പ്രക്ഷോഭത്തിന്റെ ഓര്‍മ്മയ്ക്കായി സ്മാരകം പണിയുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി. അസമിന്റെ അഭിമാനം സംരക്ഷിക്കാന്‍ ജീവന് ബലിയര്‍പ്പിച്ച സിഎഎ വിരുദ്ധ പ്രക്ഷോഭകരുടെ രക്തസാക്ഷിത്വത്തിന്റെ സ്മാരകം പണിയുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളുള്‍പ്പെടെ ഇക്കാര്യം ടിറ്ററിലൂടെ പ്രഖ്യാപിച്ചു. ആസാം കരടിനെ കോണ്‍ഗ്രസ് ബഹുമാനിക്കുമെന്നും പൗരത്വഭേദഗതി നിയമം അധികാരത്തിലെത്തിയാല്‍ നടപ്പാക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ഫെബ്രുവരി 14 ന് ശിവസാഗറില്‍ വെച്ച് നടന്ന പൊതുപരിപാടിയിലായിരുന്നു രാഹുല്‍ […]

അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സംസ്ഥാനത്ത് പൗരത്വ പ്രക്ഷോഭത്തിന്റെ ഓര്‍മ്മയ്ക്കായി സ്മാരകം പണിയുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി. അസമിന്റെ അഭിമാനം സംരക്ഷിക്കാന്‍ ജീവന് ബലിയര്‍പ്പിച്ച സിഎഎ വിരുദ്ധ പ്രക്ഷോഭകരുടെ രക്തസാക്ഷിത്വത്തിന്റെ സ്മാരകം പണിയുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളുള്‍പ്പെടെ ഇക്കാര്യം ടിറ്ററിലൂടെ പ്രഖ്യാപിച്ചു.
ആസാം കരടിനെ കോണ്‍ഗ്രസ് ബഹുമാനിക്കുമെന്നും പൗരത്വഭേദഗതി നിയമം അധികാരത്തിലെത്തിയാല്‍ നടപ്പാക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ഫെബ്രുവരി 14 ന് ശിവസാഗറില്‍ വെച്ച് നടന്ന പൊതുപരിപാടിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാര്‍ശം. എന്തു തന്നെ സംഭവിച്ചാലും സിഎഇ നടപ്പാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. ‘ അസം വിഭജിക്കപ്പെട്ടാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ആഭ്യന്തര മന്ത്രി അമിത് ഷായെയോ അത് ബാധിക്കില്ല. പക്ഷെ അസമിലെ ജനങ്ങളെയും ഇന്ത്യയെയും ബാധിക്കും,’ രാഹുല്‍ ഗാന്ധി പറഞ്ഞു.