Top

കോണ്‍ഗ്രസില്‍ രാജി തുടങ്ങി; പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അസം കോണ്‍ഗ്രസ് തലവന്‍

അസമില്‍ കോണ്‍ഗ്രസ് പരാജയത്തിന് പിന്നാലെ രാജിവെച്ച് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍. രാജ്യസഭാ എംപി കൂടിയായ രിപുണ്‍ ബോറ രാജികത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കൈമാറി.‘2021 ലെ അസം നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഞാന്‍ അധ്യക്ഷസ്ഥാനത്ത് നിന്നും രാജിവെക്കുന്നു. ബിജെപിയുടേയും ആര്‍എസ്എസിന്റേയും വര്‍ഗിയ രാഷ്ട്രീയത്തിന് മുന്നില്‍ ഞങ്ങളുടം പോരാട്ടം ഫലം കണ്ടില്ല. അതില്‍ ഞാന്‍ അതീവ ദുഃഖിതനാണ്.’ ബോറ രാജി കത്തിലൂടെ അറിയിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി ശക്തമായ പോരാട്ടം നടത്തിയിട്ടുണ്ടെന്നും […]

2 May 2021 11:46 PM GMT

കോണ്‍ഗ്രസില്‍ രാജി തുടങ്ങി; പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അസം കോണ്‍ഗ്രസ് തലവന്‍
X

അസമില്‍ കോണ്‍ഗ്രസ് പരാജയത്തിന് പിന്നാലെ രാജിവെച്ച് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍. രാജ്യസഭാ എംപി കൂടിയായ രിപുണ്‍ ബോറ രാജികത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കൈമാറി.
‘2021 ലെ അസം നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഞാന്‍ അധ്യക്ഷസ്ഥാനത്ത് നിന്നും രാജിവെക്കുന്നു. ബിജെപിയുടേയും ആര്‍എസ്എസിന്റേയും വര്‍ഗിയ രാഷ്ട്രീയത്തിന് മുന്നില്‍ ഞങ്ങളുടം പോരാട്ടം ഫലം കണ്ടില്ല. അതില്‍ ഞാന്‍ അതീവ ദുഃഖിതനാണ്.’ ബോറ രാജി കത്തിലൂടെ അറിയിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി ശക്തമായ പോരാട്ടം നടത്തിയിട്ടുണ്ടെന്നും ബോറ അറിയിച്ചു.

ബിജെപിയുടെ സിറ്റിംഗ് എംഎല്‍എയായ ഉത്പല്‍ ബോറിനെതിരെ മത്സരിച്ച ബോറ ഗോപൂര്‍ മണ്ഡലത്തില്‍ നിന്നും 29,294 വോട്ടിനാണ് പരാജയപ്പെട്ടത്. അധ്യക്ഷ പദവി രാജിവെച്ചെങ്കിലും പാര്‍ട്ടിക്ക് വേണ്ടി ഇനിയും അഹോരാത്രം പ്രവര്‍ത്തിക്കുമെന്നും ബോറ രാജികത്തിലൂടെ അറിയിച്ചു.

അസമില്‍ 95 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 29 സീറ്റില്‍ മാത്രമാണ് വിജയിച്ചത്. ബിജെപി 60 സീറ്റുകള്‍ നേടി അധികാരത്തിലെത്തി.

Next Story