Top

അസം പിടിക്കാന്‍ ചത്തീസ്ഗഡില്‍ നിന്ന് പഠിക്കാന്‍ കോണ്‍ഗ്രസ്; ഭൂപേഷ് ഭാഗെല്‍ സംസ്ഥാനത്തെത്തി

ഗുവാഹത്തി: വരുന്ന അസം നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 126 സീറ്റുകളില്‍ 101 സീറ്റുകള്‍ നേടുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. അത് ഉറപ്പുവരുത്തുന്നതിന് വേണ്ടി ചത്തീസ്ഗഡ് മോഡല്‍ സ്വീകരിക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റിയുടെ തീരുമാനം. ചത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ 90 സീറ്റില്‍ 70 സീറ്റും കോണ്‍ഗ്രസ് സ്വന്തമാക്കിയിരുന്നു. ഈ നേട്ടം സ്വന്തമാക്കാന്‍ അവിടെ കോണ്‍ഗ്രസ് നടപ്പാക്കിയ തന്ത്രങ്ങള്‍ അസമിലും നടത്താനാണ് തീരുമാനം. അവിടെ വിജയത്തിലേക്ക് നയിച്ച നേതാക്കളെ അസമിലെത്തിച്ച് പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ് തീരുമാനം. ചത്തീസ്ഗഡ് […]

9 Feb 2021 2:11 AM GMT

അസം പിടിക്കാന്‍ ചത്തീസ്ഗഡില്‍ നിന്ന് പഠിക്കാന്‍ കോണ്‍ഗ്രസ്; ഭൂപേഷ് ഭാഗെല്‍ സംസ്ഥാനത്തെത്തി
X

ഗുവാഹത്തി: വരുന്ന അസം നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 126 സീറ്റുകളില്‍ 101 സീറ്റുകള്‍ നേടുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. അത് ഉറപ്പുവരുത്തുന്നതിന് വേണ്ടി ചത്തീസ്ഗഡ് മോഡല്‍ സ്വീകരിക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റിയുടെ തീരുമാനം.

ചത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ 90 സീറ്റില്‍ 70 സീറ്റും കോണ്‍ഗ്രസ് സ്വന്തമാക്കിയിരുന്നു. ഈ നേട്ടം സ്വന്തമാക്കാന്‍ അവിടെ കോണ്‍ഗ്രസ് നടപ്പാക്കിയ തന്ത്രങ്ങള്‍ അസമിലും നടത്താനാണ് തീരുമാനം. അവിടെ വിജയത്തിലേക്ക് നയിച്ച നേതാക്കളെ അസമിലെത്തിച്ച് പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ് തീരുമാനം.

ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെലിനാണ് അസം നിരീക്ഷണ ചുമതല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച അസമിലെ ജോര്‍ഹത്ത് ജില്ലയിലെ പാര്‍ട്ടി പരിപാടിയില്‍ ഭൂപേഷ് ഭാഗെല്‍ പങ്കെടുത്തു. തുടര്‍ച്ചയായി അസമിലെ പാര്‍ട്ടി പരിപാടികളില്‍ ഭൂപേഷ് ഭാഗെല്‍ പങ്കെടുക്കുന്നുണ്ട്.

Next Story