Top

അസമില്‍ ബിജെപിക്ക് 15 വിമത സ്ഥാനാര്‍ത്ഥികള്‍; അതില്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കറും

അസമില്‍ വിമതരായി മത്സരിക്കുന്ന 15 നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപി. സ്വതന്ത്രരായി മത്സരിക്കുന്ന മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ദിലീപ് കുമാര്‍ പോള്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്. ദിലീപ് കുമാര്‍ പോള്‍ സില്‍ച്ചര്‍ മണ്ഡലത്തില്‍ നിന്നാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. അദ്ദേഹത്തിന് ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. സംസ്ഥാനത്തെ 126 സീറ്റില്‍ ബിജെപി 92 സീറ്റിലാണ് മത്സരിക്കുന്നത്. മറ്റുള്ള സീറ്റുകളില്‍ അസം ഗണ പരിഷത്തും യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലുമാണ് മത്സരിക്കുന്നത്.

19 March 2021 10:01 AM GMT

അസമില്‍ ബിജെപിക്ക് 15 വിമത സ്ഥാനാര്‍ത്ഥികള്‍; അതില്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കറും
X

അസമില്‍ വിമതരായി മത്സരിക്കുന്ന 15 നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപി. സ്വതന്ത്രരായി മത്സരിക്കുന്ന മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ദിലീപ് കുമാര്‍ പോള്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്.

ദിലീപ് കുമാര്‍ പോള്‍ സില്‍ച്ചര്‍ മണ്ഡലത്തില്‍ നിന്നാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. അദ്ദേഹത്തിന് ബിജെപി സീറ്റ് നിഷേധിച്ചിരുന്നു.

സംസ്ഥാനത്തെ 126 സീറ്റില്‍ ബിജെപി 92 സീറ്റിലാണ് മത്സരിക്കുന്നത്. മറ്റുള്ള സീറ്റുകളില്‍ അസം ഗണ പരിഷത്തും യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലുമാണ് മത്സരിക്കുന്നത്.

Next Story