Top

എന്‍ഡിഎ സഖ്യം വിട്ട് ബിപിഎഫ് കോണ്‍ഗ്രസില്‍; ബിജെപിക്ക് തിരിച്ചടി

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസമില്‍ ബിജെപിക്ക് തിരിച്ചടി. സഖ്യ കക്ഷിയായ ബോദോലാന്റ് പീപ്പിള്‍ ഫ്രണ്ട് (ബിപിഎഫ്) എന്‍ഡിഎ വിട്ടു.പാര്‍ട്ടി ഇന്ന് ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരും. അസമില്‍ സമാധാനപരമായി, ഐക്യത്തോടെ വികസനങ്ങള്‍ കാഴ്ചവെച്ച് മുന്നേറാനാണ് ബിജെപി സഖ്യം അവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് ബിപിഎഫ് നേതാവ് പ്രതികരിച്ചു. 2005 ലാണ് അസമില്‍ ബിപിഎഫ് രൂപീകരിക്കുന്നത്. തുടര്‍ന്ന് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 126 ല്‍ 12 സീറ്റുകള്‍ നേടിയ സംഘടന ബിജെപിക്കൊപ്പം ചേരുകയായിരുന്നു. എന്നാല്‍ അതിന് മുമ്പ് രണ്ട് തവണയും […]

27 Feb 2021 8:44 PM GMT

എന്‍ഡിഎ സഖ്യം വിട്ട് ബിപിഎഫ് കോണ്‍ഗ്രസില്‍; ബിജെപിക്ക് തിരിച്ചടി
X

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസമില്‍ ബിജെപിക്ക് തിരിച്ചടി. സഖ്യ കക്ഷിയായ ബോദോലാന്റ് പീപ്പിള്‍ ഫ്രണ്ട് (ബിപിഎഫ്) എന്‍ഡിഎ വിട്ടു.
പാര്‍ട്ടി ഇന്ന് ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരും. അസമില്‍ സമാധാനപരമായി, ഐക്യത്തോടെ വികസനങ്ങള്‍ കാഴ്ചവെച്ച് മുന്നേറാനാണ് ബിജെപി സഖ്യം അവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് ബിപിഎഫ് നേതാവ് പ്രതികരിച്ചു.

2005 ലാണ് അസമില്‍ ബിപിഎഫ് രൂപീകരിക്കുന്നത്. തുടര്‍ന്ന് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 126 ല്‍ 12 സീറ്റുകള്‍ നേടിയ സംഘടന ബിജെപിക്കൊപ്പം ചേരുകയായിരുന്നു. എന്നാല്‍ അതിന് മുമ്പ് രണ്ട് തവണയും കോണ്‍ഗ്രസിനൊപ്പമായിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ബോഡോയ്ക്ക് ശക്തമായ സാന്നിധ്യം ഉള്ള മേഖലയിലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സംഘടനയെ തഴഞ്ഞ് ഒറ്റക്ക് അധികാരത്തില്‍ എത്തുകയായിരുന്നു. അതേസമയം കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 40 ല്‍ 17 സീറ്റുകള്‍ നേടി ഒറ്റ കക്ഷിയായി ബിപിഎഫ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 12 സീറ്റ് നേടിയ യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലിന്റെ വിജയത്തില്‍ ആശംസകള്‍ അറിയിക്കുകയും അവരെ സഖ്യത്തിനൊപ്പം കൂട്ടി കൗണ്‍സില്‍ ഭരണം പിടിച്ചെടുക്കുകയുമായിരുന്നു. നിലവില്‍
ബിജെപിയും യുപിപിഎല്ലും (യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍) ഗണസുരക്ഷ പാര്‍ട്ടിയും(ജിഎസ്പി) ചേര്‍ന്ന ഭരണസമിതിയാണ് ബിടിസി ഭരിക്കുന്നത്.

പിന്നാലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിപിഎഫ് എന്‍ഡിഎ സഖ്യത്തിനൊപ്പമുണ്ടാവില്ലെന്ന് അസം ധനമന്ത്രി ഹിമന്ത് ബിശ്വശര്‍മ പ്രഖ്യാപിക്കുകയും ചെയ്തു. നിലവില്‍ അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 60 എംഎല്‍എമാരാണുള്ളത്. കൂടാതെ സഖ്യകക്ഷികളായ അസംഗണ പരിഷതിന് 13 ഉം ബിപിഎഫിന് 12 എംഎല്‍എമാരുമുണ്ട്. സഭയിലെ ഒരു സ്വതന്ത്രന്റേയും പിന്തുണ ബിജെപിക്കാണ്. മാര്‍ച്ച് 27 നും ഏപ്രില്‍ 6 നും ഇടയിലായി മൂന്ന് ഘട്ടങ്ങളിലാണ് അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Next Story