സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി അസ്വാരസ്യങ്ങള്‍, രാജിക്കൊരുങ്ങി അഖിലേന്ത്യാ നേതാവ്; അസമില്‍ പ്രിയങ്ക ഗാന്ധി ഇടപെടുന്നു
ന്യൂഡല്‍ഹി: അസം നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പേ അസം കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് രാജിവെക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയവും സഖ്യകകക്ഷികള്ക്കുള്ള സീറ്റ് വിഭജനവും സംബന്ധിച്ച വിയോജിപ്പുകളാണ് അഖിലേന്ത്യാ നേതാവിന്റെ രാജിയുടെ വക്കിലെത്തി നില്‍ക്കുന്നത്. പാര്‍ട്ടി നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടിക പ്രഖ്യാപിക്കാനിരിക്കെ സുഷ്മിത കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് രാജി സന്നദ്ധത അറിയിച്ചു. ‘ഞാന്‍ വളരെയധികം വേദനിക്കുകയാണ്. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന ഘട്ടങ്ങളിലെവിടെയും എന്നെ ഉള്‍പ്പെടുത്തിയില്ല. ഞാനുമായി […]

ന്യൂഡല്‍ഹി: അസം നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പേ അസം കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് രാജിവെക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയവും സഖ്യകകക്ഷികള്ക്കുള്ള സീറ്റ് വിഭജനവും സംബന്ധിച്ച വിയോജിപ്പുകളാണ് അഖിലേന്ത്യാ നേതാവിന്റെ രാജിയുടെ വക്കിലെത്തി നില്‍ക്കുന്നത്.
പാര്‍ട്ടി നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടിക പ്രഖ്യാപിക്കാനിരിക്കെ സുഷ്മിത കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് രാജി സന്നദ്ധത അറിയിച്ചു. ‘ഞാന്‍ വളരെയധികം വേദനിക്കുകയാണ്. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന ഘട്ടങ്ങളിലെവിടെയും എന്നെ ഉള്‍പ്പെടുത്തിയില്ല. ഞാനുമായി യാതൊരു കൂടിയാലോചനകളും നടന്നില്ല’, സുഷ്മിത വ്യക്തമാക്കി.
സുഷ്മിതയെ അനുനയിപ്പിച്ച് കൂടെനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയമായ പ്രിയങ്ക ഗാന്ധി ഇടപെടുന്നുണ്ട്. സുഷ്മിതയുമായി സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പ് പ്രിയങ്ക നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
ബംഗാളി വോട്ടുകള്‍ കൂടുതലുള്ള ബറാക് താഴ്വരയിലെ സൊനായ് സീറ്റ് എഐയുഡിഎിന് നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തോടും സുഷ്മിതയ്ക്ക് വിയോജിപ്പുകളുണ്ട്. എട്ട് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള മഹാസഖ്യത്തില്‍ കോണ്‍ഗ്രസും എഐയുഡിഎഫുമാണ് പ്രബലകക്ഷികള്‍. എഐയുഡിഎഫുമായി സഹകരിക്കുന്നതിനോട് സുഷ്മികയ്ക്ക് എതിര്‍പ്പുണ്ട്.
അതേസമയം, സുഷ്മിത പാര്‍ട്ടി വിടില്ലെന്നാണ് അസം കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.