അസമില്‍ ഇടതും കോണ്‍ഗ്രസും ഒരുമിച്ച്, ഒപ്പം എയുഡിഎഫും; ബിജെപിയെ തുരത്താന്‍ ഒപ്പംനില്ക്കാമെന്ന് ആഹ്വാനം
അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈകോര്‍ത്ത് ഇടതുപക്ഷവും കോണ്‍ഗ്രസും. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും അടങ്ങിയ അഞ്ച് കക്ഷികള്‍ ചേര്‍ന്നുള്ള മഹാസഖ്യം രൂപീകരിച്ചു. മാര്‍ച്ച്-ഏപ്രിലില്‍ മാസങ്ങളിലായാണ് അസമില്‍ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നത്. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാവുമെന്ന കാര്യത്തില്‍ പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. കോണ്‍ഗ്രസ് എഐയുഡിഎഫുമായി ചേരുമോ എന്ന അഭ്യൂഹത്തിനാണ് ഇതോടെ പരിഹാരമായത്. സിപിഐഎം, സിപിഐ, സിപിഐഎംഎല്‍, എഐയുഡിഎഫ്, എജിഎം എന്നിവരാണ് സഖ്യത്തിലെ ഘടകകക്ഷികള്‍. ‘വര്‍ഗ്ഗീയ കക്ഷികളെ പുറത്താക്കാന്‍ ലക്ഷ്യമിട്ട് സമാന ചിന്താഗതിക്കാരെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു’, എന്നാണ് സഖ്യം പ്രഖ്യാപിച്ച് നടത്തിയ […]

അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈകോര്‍ത്ത് ഇടതുപക്ഷവും കോണ്‍ഗ്രസും. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും അടങ്ങിയ അഞ്ച് കക്ഷികള്‍ ചേര്‍ന്നുള്ള മഹാസഖ്യം രൂപീകരിച്ചു. മാര്‍ച്ച്-ഏപ്രിലില്‍ മാസങ്ങളിലായാണ് അസമില്‍ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നത്. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാവുമെന്ന കാര്യത്തില്‍ പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. കോണ്‍ഗ്രസ് എഐയുഡിഎഫുമായി ചേരുമോ എന്ന അഭ്യൂഹത്തിനാണ് ഇതോടെ പരിഹാരമായത്.
സിപിഐഎം, സിപിഐ, സിപിഐഎംഎല്‍, എഐയുഡിഎഫ്, എജിഎം എന്നിവരാണ് സഖ്യത്തിലെ ഘടകകക്ഷികള്‍. ‘വര്‍ഗ്ഗീയ കക്ഷികളെ പുറത്താക്കാന്‍ ലക്ഷ്യമിട്ട് സമാന ചിന്താഗതിക്കാരെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു’, എന്നാണ് സഖ്യം പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുണ്‍ ബോറ അറിയിച്ചത്. ചത്തീസ്ഗഢ് മുഖ്യമന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ഭൂപേഷ് ബാഗലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ബാഗലുമായും പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്നികുമായും ജിതേന്ദ്ര സിങുമായും അഞ്ച് പാര്‍ട്ടി നേതാക്കളും ചര്‍ച്ച നടത്തിയിരുന്നെന്നും ബോറ പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒരുമിച്ച് നില്ക്കാന് ഞങ്ങള്‍ തീരുമാനിച്ചു. അസമിലെ മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ക്കും ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ക്കും വേണ്ടി സഖ്യത്തിന്റെ വാതില്‍ എപ്പോഴും തുറന്നുകിടക്കുമെന്നും അത്തരം പാര്‍ട്ടികള്‍ക്ക് സഖ്യത്തില്‍ ചേരാമെന്നും ബോറ വ്യക്തമാക്കി.
എന്നാല്‍, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന ചോദ്യത്തോട് ഘടകകക്ഷികളാരും പ്രതികരിച്ചില്ല. ഒറ്റ ദിവസം കൊണ്ട് എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം തയ്യാറാവില്ലെന്ന് മാത്രമായികുന്നു മുകുള്‍ വാസ്നികിന്റെ മറുപടി.
അസമിനും അവിടുത്തെ ജനങ്ങള്‍ക്കും വികസനത്തിനും വേണ്ടി ഒന്നിച്ചുനില്‍ക്കാമെന്നും തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് പോരാടാമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മറ്റ് പാര്‍ട്ടികളോട് ആഹ്വാനം ചെയ്തു.
അസം പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് രൂപീകൃതമായ പ്രധാന പ്രാദേശിക പാര്‍ട്ടികളായ എജെപിയുമായും റായ്ജോര്‍ ദളുമായുമുള്ള സഖ്യ ചര്‍ച്ച പുരോഗമിക്കുകയാണ്.