Top

വൈകാരികഭ്രാന്തുള്ളവരെ കളയണമെന്ന് അശോകന്‍ ചരുവില്‍; പുകസ എല്ലാറ്റിനും കയറി പ്രതികരിക്കണോയെന്ന് കമന്റ്, മറുപടി

കണ്ണൂര്‍ പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവും ദു:ഖവും രേഖപ്പെടുത്തിയതിനെ എതിര്‍ത്ത എല്‍ഡിഎഫ് അനുകൂലിക്ക് മറുപടിയുമായി എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചുവെങ്കില്‍ അവര്‍ തങ്ങള്‍ പിന്തുടരുന്ന പ്രസ്ഥാനങ്ങളെ ഒരു നിലക്കും മനസ്സിലാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്നതായിരുന്നു പുരോഗമന കലാ സാഹിത്യ സംഘം ജനറല്‍ സെക്രട്ടറിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. പ്രസ്ഥാനത്തിനും പാര്‍ട്ടിക്കും യോജിക്കാത്ത വിധത്തില്‍ വൈകാരികഭ്രാന്തുള്ളവര്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അവരെ കണ്ടുപിടിച്ച് പുറത്തു കളയേണ്ടതുണ്ട്. അംഗങ്ങളുടെ മേല്‍ മാത്രമല്ല. അണികളുടെ മേലും […]

8 April 2021 6:59 AM GMT

വൈകാരികഭ്രാന്തുള്ളവരെ കളയണമെന്ന് അശോകന്‍ ചരുവില്‍; പുകസ എല്ലാറ്റിനും കയറി പ്രതികരിക്കണോയെന്ന് കമന്റ്, മറുപടി
X

കണ്ണൂര്‍ പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവും ദു:ഖവും രേഖപ്പെടുത്തിയതിനെ എതിര്‍ത്ത എല്‍ഡിഎഫ് അനുകൂലിക്ക് മറുപടിയുമായി എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചുവെങ്കില്‍ അവര്‍ തങ്ങള്‍ പിന്തുടരുന്ന പ്രസ്ഥാനങ്ങളെ ഒരു നിലക്കും മനസ്സിലാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്നതായിരുന്നു പുരോഗമന കലാ സാഹിത്യ സംഘം ജനറല്‍ സെക്രട്ടറിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

പ്രസ്ഥാനത്തിനും പാര്‍ട്ടിക്കും യോജിക്കാത്ത വിധത്തില്‍ വൈകാരികഭ്രാന്തുള്ളവര്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അവരെ കണ്ടുപിടിച്ച് പുറത്തു കളയേണ്ടതുണ്ട്. അംഗങ്ങളുടെ മേല്‍ മാത്രമല്ല. അണികളുടെ മേലും ശ്രദ്ധ വേണം.

അശോകന്‍ ചരുവില്‍

തെരഞ്ഞെടുപ്പു മത്സരങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് തങ്ങളുടെ കൂടെയുള്ള യുവാക്കളെ ബോധ്യപ്പെടുത്താന്‍ എല്ലാ രാഷ്ട്രീയപാര്‍ടികളും ശ്രമിക്കേണ്ടതാണെന്നും അശോകരന്‍ ചരുവില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കൊല്ലപ്പെട്ട മന്‍സൂറിന്റെ ചിത്രത്തിനൊപ്പമായിരുന്നു എഴുത്തുകാരന്‍ കുറിപ്പ്. ഇതിന് താഴെ എല്‍ഡിഎഫ് അനുകൂലിയായ പവിത്രന്‍ വി എം എന്നയാള്‍ വിമര്‍ശനവുമായെത്തി. ‘സംഘത്തിന്റെ നിലപാടിനോട് യോജിക്കുന്നു. എന്നാല്‍ ഇങ്ങനെ എല്ലാ സംഭവങ്ങളിലും കയറി പ്രതികരിക്കേണ്ടതുണ്ടോ എന്ന് ആലോചിക്കണം.’ ‘കയറാതെ പ്രതികരിച്ചോളാം’ എന്നായിരുന്നു അശോകന്‍ ചരുവിലിന്റെ മറുപടി.

അശോകന്‍ ചരുവിലിന്റെ പ്രതികരണം

“കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ മുക്കില്‍പ്പീടികയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന സംഘട്ടനത്തെ തുടര്‍ന്ന് മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതില്‍ ശക്തമായ ദു:ഖവും പ്രതിഷേധവും രേഖപ്പെടുത്തുന്നു. മന്‍സൂറും എതിരാളികളും അയല്‍ക്കാരാണെന്നാണ് മനസ്സിലാക്കുന്നത്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്ക് നയിച്ചുവെങ്കില്‍ അവര്‍ തങ്ങള്‍ പിന്തുടരുന്ന പ്രസ്ഥാനങ്ങളെ ഒരു നിലക്കും മനസ്സിലാക്കിയിട്ടില്ല. തെരഞ്ഞെടുപ്പു മത്സരങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് തങ്ങളുടെ കൂടെയുള്ള യുവാക്കളെ ബോധ്യപ്പെടുത്താന്‍ എല്ലാ രാഷ്ട്രീയപാര്‍ടികളും ശ്രമിക്കേണ്ടതാണ്. പ്രസ്ഥാനത്തിനും പാര്‍ട്ടിക്കും യോജിക്കാത്ത വിധത്തില്‍ വൈകാരികഭ്രാന്തുള്ളവര്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അവരെ കണ്ടുപിടിച്ച് പുറത്തു കളയേണ്ടതുണ്ട്. അംഗങ്ങളുടെ മേല്‍ മാത്രമല്ല. അണികളുടെ മേലും ശ്രദ്ധ വേണം. മന്‍സൂറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു.”

Next Story