കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചു; ധാബ ഉടമയേയും ജീവനക്കാരേയും അറസ്റ്റ് ചെയ്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍പ്പെടുത്തി യുപി പൊലീസ്
ലക്നൗ: ഉത്തര്‍പ്രദേശിലെ ധാബയില്‍ വ്യാജ റെയ്ഡ് നടത്തി ഉടമയേയും ഒപ്പമുള്ള ഒമ്പതുപേരെയും അറസ്റ്റ് ചെയ്തതില്‍ നടപടിയുമായി പൊലീസ്. സംഭവത്തില്‍ പ്രതിഷേധിച്ച് രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാരെ സസ്പ്പെന്‍ഡ് ചെയ്തു. ഈഥ് ജില്ലായിലാണ് സംഭവം. ധാബയില്‍ വ്യാജ മദ്യവും കഞ്ചാവും വില്‍ക്കുന്നു എന്നാരോപിച്ചായിരുന്നു പൊലീസ് ധാബയിലെത്തി വ്യാജ റെയ്ഡ് നടത്തിയത്. ധാബയിലെത്തിയ പൊലീസുകാരോട് കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് പിന്നാലെയാണ് വ്യാജ ആരോപണവുമായെത്തിയ യുപി പൊലീസ് ഉടമയേയും മറ്റ് ഒമ്പതുപേരെയും കസ്റ്റഡിയിലെടുക്കുന്നത്. സംഭവം നടന്ന് 40 ദിവസങ്ങള്‍ക്ക് ശേഷമാണ് സഹപ്രവര്‍ത്തകര്‍ക്കെതിരെ […]

ലക്നൗ: ഉത്തര്‍പ്രദേശിലെ ധാബയില്‍ വ്യാജ റെയ്ഡ് നടത്തി ഉടമയേയും ഒപ്പമുള്ള ഒമ്പതുപേരെയും അറസ്റ്റ് ചെയ്തതില്‍ നടപടിയുമായി പൊലീസ്. സംഭവത്തില്‍ പ്രതിഷേധിച്ച് രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാരെ സസ്പ്പെന്‍ഡ് ചെയ്തു. ഈഥ് ജില്ലായിലാണ് സംഭവം. ധാബയില്‍ വ്യാജ മദ്യവും കഞ്ചാവും വില്‍ക്കുന്നു എന്നാരോപിച്ചായിരുന്നു പൊലീസ് ധാബയിലെത്തി വ്യാജ റെയ്ഡ് നടത്തിയത്.
ധാബയിലെത്തിയ പൊലീസുകാരോട് കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് പിന്നാലെയാണ് വ്യാജ ആരോപണവുമായെത്തിയ യുപി പൊലീസ് ഉടമയേയും മറ്റ് ഒമ്പതുപേരെയും കസ്റ്റഡിയിലെടുക്കുന്നത്. സംഭവം നടന്ന് 40 ദിവസങ്ങള്‍ക്ക് ശേഷമാണ് സഹപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായത്. മേല്‍ ഉദ്യോഗസ്ഥര്‍ സംഭവം അറിഞ്ഞതിന് പിന്നാലെയാണ് ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സസ്പ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.
കഴിഞ്ഞ ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ധാബലെത്തിയതെന്ന് ഉടമയുടെ സഹോദരന് പ്രവീണ്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്ന് തന്റെ സഹോദരനായിരുന്നു ധാബയിലുണ്ടായന്നത്. സഹോദരന് ഉദ്യോഗസ്ഥരോട് ആഹാരത്തിന്റെ പണം ആവശ്യപ്പെട്ടു. അവര്‍ ധാബയിലെ സ്ഥിര സന്ദര്ശകരായിരുന്നുവെങ്കിലും ഒരിക്കലും പണം നല്‍കിയിരുന്നില്ലെന്നും പണം ചോദിച്ചതില്‍ പ്രതിഷേധിച്ചാണ് വ്യാജ റെയ്ഡ് നടത്തിയതെന്നും പ്രവീണ്‍ വ്യക്തമാക്കി.
- TAGS:
- UP police
- Uttar Pradesh