സെൻസർ ബോർഡിന്റെ ക്ലീൻ ‘യൂ’; ആസിഫ് അലിയുടെ കുഞ്ഞെൽദോ തയ്യാർ

ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രം ‘കുഞ്ഞെൽദോ’യുടെ സെൻസറിങ് കഴിഞ്ഞു. ചിത്രത്തിന് ‘യൂ’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത് .

ആർ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുഞ്ഞെൽദോ’. വിനീത് ശ്രീനിവാസൻ ക്രിയേറ്റീവ് ഡയറക്റ്ററായെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

‘കല്‍ക്കി’ ക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണയും സുവിൻ വർക്കിയും ചേർന്നാണ് കുഞ്ഞെൽദോ നിർമിക്കുന്നത്. ചിത്രത്തിൽ‌ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു.

സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. രഞ്ജൻ എബ്രഹാം ആണ് ചിത്രസംയോജനം. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.

Latest News