Top

മുകേഷിനായി ആസിഫ് അലിയുടെ റോഡ് ഷോ; ജഗദീഷിനെ ഇറക്കി കോണ്‍ഗ്രസിന്റെ മറുപടി, അടിയൊഴുക്കുകള്‍ ശക്തം

കൊല്ലം: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കൊല്ലം നിയമസഭാ മണ്ഡലത്തിലെ പ്രചാരണത്തിനായി സിനിമാ താരങ്ങളും രംഗത്ത്. ഇടത് സ്ഥാനാര്‍ഥി എം മുകേഷ് ആസിഫ് അലിയെ ഇറക്കി മണ്ഡലത്തില്‍ റോഡ് ഷോ നടത്തിയപ്പോള്‍ മുന്നേറിയപ്പോള്‍, ബിന്ദു കൃഷ്ണ ജഗദീഷിനെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിച്ചു. തീരദേശ മേഖലയില്‍ റോഡ് ഷോയോട് കൂടെയാണ് ആസിഫ് അലിയുടെ പ്രചാരണം നടന്നത്. സഹ പ്രവര്‍ത്തകന്‍ കൂടിയായ മുകേഷിനായി വിവിധയിടങ്ങളില്‍ ആസിഫിന്റെ വോട്ടഭ്യര്‍ഥന. നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയും. മുകേഷ് ആസിഫ് അലിയെ രംഗത്തിറക്കിയപ്പോള്‍ വിട്ട് കൊടുക്കാന്‍ […]

1 April 2021 12:00 AM GMT
ഷമീർ എ

മുകേഷിനായി ആസിഫ് അലിയുടെ റോഡ് ഷോ; ജഗദീഷിനെ ഇറക്കി കോണ്‍ഗ്രസിന്റെ മറുപടി, അടിയൊഴുക്കുകള്‍ ശക്തം
X

കൊല്ലം: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കൊല്ലം നിയമസഭാ മണ്ഡലത്തിലെ പ്രചാരണത്തിനായി സിനിമാ താരങ്ങളും രംഗത്ത്. ഇടത് സ്ഥാനാര്‍ഥി എം മുകേഷ് ആസിഫ് അലിയെ ഇറക്കി മണ്ഡലത്തില്‍ റോഡ് ഷോ നടത്തിയപ്പോള്‍ മുന്നേറിയപ്പോള്‍, ബിന്ദു കൃഷ്ണ ജഗദീഷിനെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിച്ചു. തീരദേശ മേഖലയില്‍ റോഡ് ഷോയോട് കൂടെയാണ് ആസിഫ് അലിയുടെ പ്രചാരണം നടന്നത്.

സഹ പ്രവര്‍ത്തകന്‍ കൂടിയായ മുകേഷിനായി വിവിധയിടങ്ങളില്‍ ആസിഫിന്റെ വോട്ടഭ്യര്‍ഥന. നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയും.

മുകേഷ് ആസിഫ് അലിയെ രംഗത്തിറക്കിയപ്പോള്‍ വിട്ട് കൊടുക്കാന്‍ കൊണ്‍ഗ്രസും തയ്യാറായില്ല. ബിന്ദു കൃഷ്ണയ്ക്കായി നടന്‍ ജഗദീഷിനെ ഇറക്കിയുള്ള റോഡ് ഷോ നടത്തി കൊണ്‍ഗ്രസും ഒപ്പത്തിനോപ്പമെത്തി. ആസിഫ് അലി റോഡ് ഷോ നടത്തിയ അതേ വഴികളിലൂടെ ജഗദീഷിന്റെ റോഡ് ഷോയിലും വലിയ ജനപങ്കാളിത്വം. ബിന്ദുകൃഷ്ണ വിജയിക്കുമെന്നും യുഡിഎഫ് ഭരണം ഉണ്ടാകുമെന്ന് ജഗദീഷ് റിപ്പോര്‍ട്ടര്‍ ടിവി യോട് പറഞ്ഞു.

മുകേഷിനെതിരായി ശക്തമായ മല്‍സരമാണ് ബിന്ദു കൃഷ്ണയും കാഴ്ച വയ്ക്കുന്നത്. തിരഞ്ഞെടുപ്പിന് ഇനി തുച്ഛമായ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അടിയൊഴുക്കുകള്‍ മണ്ഡലത്തിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പാളിച്ചകള്‍ ഒന്നുമില്ലാതെ മുന്നോട്ട് പോവുകയാണ് ഇടത് വലതു മുന്നണികള്‍. പ്രവചനം അസാധ്യമായ മണ്ഡലത്തില്‍ ഇത്തവണ കാറ്റ് വലത്തേക്കോ ഇടത്തേക്കൊ എന്ന് പറയാനാകില്ല.

Next Story