Top

ഏഷ്യനെറ്റ് സീ ഫോര്‍ സര്‍വ്വേ; മുസ്ലീം ആധിപത്യമെന്ന ക്രൈസ്തവ നേതാക്കളുടെ ഭയം വാസ്തവമെന്ന് അഭിപ്രായം 28 ശതമാനം പേര്‍ക്ക് മാത്രം

മുസ്ലീം ആധിപത്യത്തെക്കുറിച്ചുള്ള ക്രൈസ്തവ നേതാക്കളുടെ ഭയം വാസ്തവമാണോയെന്ന ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേയിലെ ചോദ്യത്തിന് അല്ല എന്ന് മറുപടി നല്‍കിയത് 43 ശതമാനം പേര്‍. ഭയം വാസ്തവമാണെന്ന് 28 ശതമാനം പേരും പറയാനാകില്ലെന്ന് 29 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെ തിരിച്ചു വരവ് യുഡിഎഫിലേക്ക് ക്രിസ്ത്യന്‍ വിഭാഗത്തെ തിരിച്ചെത്തിക്കുമോ എന്ന ചോദ്യത്തിന് അതെ എന്ന് 49 ശതമാനം പേരാണ് മറുപടി നല്‍കിയത്. അല്ല എന്ന് 32 ശതമാനവും പറയാന്‍ കഴിയില്ല എന്ന് 19 ശതമാനം പേരും അഭിപ്രായപ്പെട്ടു. […]

21 Feb 2021 8:14 AM GMT

ഏഷ്യനെറ്റ് സീ ഫോര്‍ സര്‍വ്വേ; മുസ്ലീം ആധിപത്യമെന്ന ക്രൈസ്തവ നേതാക്കളുടെ ഭയം വാസ്തവമെന്ന് അഭിപ്രായം 28 ശതമാനം പേര്‍ക്ക് മാത്രം
X

മുസ്ലീം ആധിപത്യത്തെക്കുറിച്ചുള്ള ക്രൈസ്തവ നേതാക്കളുടെ ഭയം വാസ്തവമാണോയെന്ന ഏഷ്യാനെറ്റ് ന്യൂസ്-സി ഫോര്‍ സര്‍വ്വേയിലെ ചോദ്യത്തിന് അല്ല എന്ന് മറുപടി നല്‍കിയത് 43 ശതമാനം പേര്‍. ഭയം വാസ്തവമാണെന്ന് 28 ശതമാനം പേരും പറയാനാകില്ലെന്ന് 29 ശതമാനം പേരും അഭിപ്രായപ്പെട്ടു.

ഉമ്മന്‍ചാണ്ടിയുടെ തിരിച്ചു വരവ് യുഡിഎഫിലേക്ക് ക്രിസ്ത്യന്‍ വിഭാഗത്തെ തിരിച്ചെത്തിക്കുമോ എന്ന ചോദ്യത്തിന് അതെ എന്ന് 49 ശതമാനം പേരാണ് മറുപടി നല്‍കിയത്. അല്ല എന്ന് 32 ശതമാനവും പറയാന്‍ കഴിയില്ല എന്ന് 19 ശതമാനം പേരും അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവോടെ ക്രിസ്ത്യന്‍ വിഭാഗം എല്‍ഡിഎഫിനോട് അടുത്തോ എന്ന ചോദ്യത്തിന് അതെ എന്ന് 38 ശതമാനം പേര്‍ മറുപടി നല്‍കി. അല്ല എന്് 51 ശതമാനവും പറയാനാവില്ല എന്ന് 11 ശതമാനം പേരും അഭിപ്രായപ്പെട്ടു. യുഡിഎഫില്‍ മുസ്ലീം ലീഗിന്റെ ആധിപത്യമാണെന്ന് കരുതുന്നുണ്ടോ എന്ന സര്‍വ്വേയില്‍ ചോദ്യത്തിന് ഉണ്ട് എന്ന് 39 ശതമാനം പേരും ഇല്ല എന്ന് 48 ശതമാനവും പറയാന്‍ കഴിയില്ലെന്ന് 13 ശതമാനം പേരും മറുപടി നല്‍കി.

സെക്രട്ടേറിയേറ്റിന് മുന്നില്‍ പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് നടത്തുന്ന സമരവും പിന്‍വാതില്‍ നിയമന ആരോപണങ്ങളും എല്‍ഡിഎഫിന്റെ ജനസമ്മതി ഇടിച്ചെന്ന് 54 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി മോശമാണെന്ന് 45 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. സമരവും ആരോപണങ്ങളും എല്‍ഡിഎഫിന് ദോഷം ചെയ്യുമെന്ന് നൂറില്‍ 43 പേര്‍ ചൂണ്ടിക്കാട്ടി. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പില്‍ സഹായിക്കാനിടയുണ്ടെന്ന് 46 ശതമാനം പേര്‍ വിലയിരുത്തിയെന്നും ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു.

പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരവും പിന്‍വാതില്‍ നിയമന ആരോപണവും എല്‍ഡിഎഫിന് ദോഷം ചെയ്യാനിടയുണ്ടോ?

ഉണ്ട്: 43 ശതമാനം
ഇല്ല: 39 ശതമാനം
പറയാനാകില്ല: 18 ശതമാനം

പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി?

മികച്ചത്: 38 ശതമാനം
മോശം: 45 ശതമാനം
പറയാനാകില്ല: 17 ശതമാനം

പിഎസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരം പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പില്‍ സഹായിക്കാനിടയുണ്ടോ?

ഉണ്ട്: 46 ശതമാനം
ഇല്ല: 38 ശതമാനം
പറയാനാകില്ല: 16 ശതമാനം

പിഎസ്സി സമരവും പിന്‍വാതില്‍ നിയമനങ്ങളും യുവാക്കള്‍ക്കിടയില്‍ എല്‍ഡിഎഫിന്റെ ജനസമ്മതി ഇടിച്ചോ?

ഉണ്ട്: 54 ശതമാനം
ഇല്ല: 32 ശതമാനം
പറയാനാകില്ല: 14 ശതമാനം

Next Story