പ്രചരണത്തില്‍ മുന്നില്‍ എല്‍ഡിഎഫ്, സ്ഥാനാര്‍ത്ഥി പ്രശ്നത്തില്‍ യുഡിഎഫിന് പാളി; ശബരിമല മുന്നോക്ക വിഭാഗം വിഷയമാക്കുമെന്ന് ഏഷ്യാനെറ്റ് പ്രീപോള്‍ സര്‍വ്വേ
നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആര്‍ക്കൊപ്പം ആയിരിക്കും എന്ന അന്വേഷണവുമായി ഏഷ്യാനെറ്റ് ന്യൂസ് സി വോട്ടര്‍ സര്‍വ്വേ. 50 മണ്ഡലങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ കേരളത്തില്‍ ഏറ്റവും നന്നായി പ്രചാരണം നടത്തുന്ന മുന്നണി ഏതാണ് എന്ന ചോദ്യത്തിന് 43 ശതമാനം പേരും എല്‍ഡിഎഫിനൊപ്പമായിരുന്നു. 25 ശതമാനം പേര് യുഡിഎഫിനനുകൂലമായെത്തിയപ്പോള് 21 ശതമാനം പേരാണ് എന്‍ഡിഎയെ അനുകൂലിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ തുടര്‍ന്ന് ആഭ്യന്തര പ്രശ്നങ്ങള്‍ നേരിട്ടത് യുഡിഎഫ് ആണെന്നായിരുന്നു സര്‍വ്വേ ഫലം. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകള്‍ക്ക് പ്രാധിനിത്യം നല്‍കിയത് എല്‍ഡിഎഫ് ആണെന്നാണ് […]

നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആര്‍ക്കൊപ്പം ആയിരിക്കും എന്ന അന്വേഷണവുമായി ഏഷ്യാനെറ്റ് ന്യൂസ് സി വോട്ടര്‍ സര്‍വ്വേ. 50 മണ്ഡലങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ കേരളത്തില്‍ ഏറ്റവും നന്നായി പ്രചാരണം നടത്തുന്ന മുന്നണി ഏതാണ് എന്ന ചോദ്യത്തിന് 43 ശതമാനം പേരും എല്‍ഡിഎഫിനൊപ്പമായിരുന്നു. 25 ശതമാനം പേര് യുഡിഎഫിനനുകൂലമായെത്തിയപ്പോള് 21 ശതമാനം പേരാണ് എന്‍ഡിഎയെ അനുകൂലിച്ചത്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ തുടര്‍ന്ന് ആഭ്യന്തര പ്രശ്നങ്ങള്‍ നേരിട്ടത് യുഡിഎഫ് ആണെന്നായിരുന്നു സര്‍വ്വേ ഫലം. സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകള്‍ക്ക് പ്രാധിനിത്യം നല്‍കിയത് എല്‍ഡിഎഫ് ആണെന്നാണ് 51 ശതമാനം പേര് പറയുന്നത്. അവിടെ 33 ശതമാനം പേരാണ് യുഡിഎഫിന് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയത്. എന്‍ഡിഎയെ അനുകൂലിച്ചത് 12 ശതമാനം പേരാണ്.
ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പില്‍ ഒരു പ്രധാന ഘടകമാണോ എന്ന ചോദ്യത്തിന് അനുകൂലമായി 39 ശതമാനം പേര് വോട്ടു രേഖപ്പെടുത്തിയപ്പോള്‍ 49 ശതമാനം പേരാണ് അതിനെ എതിര്‍ത്ത് രംഗത്തെത്തിയത്. വിഷയത്തില്‍ മുന്നോക്ക ഹിന്ദു വിഭാഗം സര്‍ക്കാരിനെതിരാണോ എന്ന ചോദ്യത്തിന് 47 ശതമാനം പേര് അതെ എന്ന് മറുപടി നല്കിയവരാണ്. 39 ശതമാനം പേര് അല്ലായെന്നാണ് പ്രതികരിച്ചത്. ഇതേ ചോദ്യത്തിന് മുന്നോക്ക ഹിന്ദു വിഭാഗത്തിലെ 55 ശതമാനം പേരും നല്കിയ മറുപടി അവര്‍ ഈ വിഷയത്തില്‍ ഇടത് സര്ക്കാരിനെതിരാണെന്നായിരുന്നു. അതിന് അല്ല എന്ന് മറുപടി നല്‍കിയത് 34 ശതമാനം പേര് മാത്രമാണ്.