Top

എഎസ്‌ഐ ഗോപകുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തിയ എഎസ്ഐ ഗോപകുമാറിന് സസ്‌പെന്‍ഷന്‍. നേരത്തെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നുവെങ്കിലും പിന്നീട് നടപടി സസ്‌പെന്‍ഷനാക്കുകയായിരുന്നു. പരാതിയുമായെത്തിയ സുദേവനോടും മകളോടുമാണ് എഎസ്ഐ മോശമായി പെരുമാറിയത്. പരാതി പരിഗണിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് എഎസ്ഐ തട്ടിക്കയറിയിരുന്നു. എഎസ്ഐ ഗോപന്‍ പരാതിക്കാരോട് തട്ടിക്കയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. തന്നെ വീടുകയറി ആക്രമിക്കാന്‍ വന്ന സംഭവത്തില്‍ പരാതി നല്‍കാന്‍ വന്നതാണെന്ന് പരാതിക്കാരന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ പരാതി പരിഗണിക്കാന്‍ സൗകര്യമില്ലെന്ന് എഎസ്ഐ വളരെ […]

28 Nov 2020 7:34 AM GMT

എഎസ്‌ഐ ഗോപകുമാറിന് സസ്‌പെന്‍ഷന്‍
X

തിരുവനന്തപുരം: നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തിയ എഎസ്ഐ ഗോപകുമാറിന് സസ്‌പെന്‍ഷന്‍. നേരത്തെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നുവെങ്കിലും പിന്നീട് നടപടി സസ്‌പെന്‍ഷനാക്കുകയായിരുന്നു.

പരാതിയുമായെത്തിയ സുദേവനോടും മകളോടുമാണ് എഎസ്ഐ മോശമായി പെരുമാറിയത്. പരാതി പരിഗണിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് എഎസ്ഐ തട്ടിക്കയറിയിരുന്നു.

എഎസ്ഐ ഗോപന്‍ പരാതിക്കാരോട് തട്ടിക്കയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. തന്നെ വീടുകയറി ആക്രമിക്കാന്‍ വന്ന സംഭവത്തില്‍ പരാതി നല്‍കാന്‍ വന്നതാണെന്ന് പരാതിക്കാരന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

എന്നാല്‍ പരാതി പരിഗണിക്കാന്‍ സൗകര്യമില്ലെന്ന് എഎസ്ഐ വളരെ പരുഷമായ ഭാഷയില്‍ പറയുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

Next Story