Top

കോവിഡ് പോരാട്ടത്തിനായി അശ്വിന്‍ അവധിയെടുത്തു; ഇതാണ് പൗരധര്‍മം, കൈയടിച്ച് ആരാധകര്‍

രാജ്യവും തന്റെ കുടുംബവും കോവിഡിനെതിരേ പോരാടുമ്പോള്‍ ക്രിക്കറ്റ് കളിച്ച് ആസ്വദിക്കാനാകില്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. കോവിഡിനെതിരായ പോരാട്ടത്തില്‍ തന്റെ കുടുംബത്തെ പിന്തുണയ്ക്കാനായി അശ്വിന്‍ ഐ.പി.എല്ലില്‍ നിന്ന് അവധിയെടുത്തു. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനു ശേഷം ട്വിറ്ററിലൂടെ അപ്രതീക്ഷിതമായിട്ടാണ് അശ്വിന്റെ പ്രഖ്യാപനം. ”ഈ ഐ.പി.എല്‍. സീസണില്‍ നിന്ന് നാളെ മുതല്‍ അവധിയെടുക്കുകയാണ്. എന്റെ കുടുംബാംഗങ്ങള്‍ കോവിഡിനെതിരായ പോരാട്ടത്തിലാണ്. എനിക്ക് അവരെ ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ പിന്തുണയ്‌ക്കേണ്ടതുണ്ട്. രാജ്യത്തെ സ്ഥിതിവിശേഷങ്ങള്‍ സാധാരണനിലയിലേക്ക് എത്തുന്നപക്ഷം ടീമിനൊപ്പം വീണ്ടും […]

25 April 2021 10:29 PM GMT

കോവിഡ് പോരാട്ടത്തിനായി അശ്വിന്‍ അവധിയെടുത്തു; ഇതാണ് പൗരധര്‍മം, കൈയടിച്ച് ആരാധകര്‍
X

രാജ്യവും തന്റെ കുടുംബവും കോവിഡിനെതിരേ പോരാടുമ്പോള്‍ ക്രിക്കറ്റ് കളിച്ച് ആസ്വദിക്കാനാകില്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍.

കോവിഡിനെതിരായ പോരാട്ടത്തില്‍ തന്റെ കുടുംബത്തെ പിന്തുണയ്ക്കാനായി അശ്വിന്‍ ഐ.പി.എല്ലില്‍ നിന്ന് അവധിയെടുത്തു. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനു ശേഷം ട്വിറ്ററിലൂടെ അപ്രതീക്ഷിതമായിട്ടാണ് അശ്വിന്റെ പ്രഖ്യാപനം.

”ഈ ഐ.പി.എല്‍. സീസണില്‍ നിന്ന് നാളെ മുതല്‍ അവധിയെടുക്കുകയാണ്. എന്റെ കുടുംബാംഗങ്ങള്‍ കോവിഡിനെതിരായ പോരാട്ടത്തിലാണ്. എനിക്ക് അവരെ ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ പിന്തുണയ്‌ക്കേണ്ടതുണ്ട്. രാജ്യത്തെ സ്ഥിതിവിശേഷങ്ങള്‍ സാധാരണനിലയിലേക്ക് എത്തുന്നപക്ഷം ടീമിനൊപ്പം വീണ്ടും ചേരും”- അശ്വിന്‍ ട്വീറ്റ് ചെയ്തു.

താരത്തിന്റെ തീരുമാനത്തിനു ഡല്‍ഹി ക്യാപിറ്റല്‍സ് മാനേജ്‌മെന്റെ പൂര്‍ണ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ താരത്തിനും കുടുംബത്തിനും ആശംസ നേര്‍ന്നു ഡല്‍ഹി ക്യാപിറ്റല്‍സ് ട്വീറ്റ് ചെയ്തു. ചെന്നൈ ലെഗ്ഗിലെ മത്സരങ്ങള്‍ തീര്‍ത്ത് ടീം ഇന്ന് അഹമ്മദാബാദിലേക്കു മടങ്ങും. അശ്വിന്‍ ചെന്നൈയില്‍ തന്നെ തുടരും.

കഴിഞ്ഞ ദിവസവും രാജ്യത്തെ കോവിഡ് നിരക്കില്‍ ആശങ്ക രേഖപ്പെടുത്തി അശ്വിന്‍ ട്വീറ്റ് ചെയ്തിരുന്നു. ”എനിക്കു ചുറ്റും ഈ രാജ്യത്ത് സംഭവിക്കുന്നത് കണ്ട് ഹൃദയം നുറുങ്ങുന്നു. കോവിഡിനെതിരേ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടത്തിലൊരാളല്ല ഞാന്‍. എന്നാല്‍ അവര്‍ക്ക് എന്റെ ആത്മാര്‍ഥമായ നന്ദി രേഖപ്പെടുത്തുന്നു. രാജ്യത്തെ എല്ലാ പൗരന്മാരോടും ജാഗ്രതയോടെയും സുരക്ഷിതത്തോടെയും ഇരിക്കാന്‍ അഭ്യര്‍ഥിക്കുന്നു”- എന്നായിരുന്നു ട്വീറ്റ്.

Next Story

Popular Stories