Top

”വിലക്ക് ഒഴിവാക്കാന്‍ അശ്വിനെ ഇന്ത്യ ആറുമാസം പൊതിഞ്ഞുപിടിച്ചു സംരക്ഷിച്ചു” പാക് ബൗളര്‍ ആയിരുന്നെങ്കില്‍ കഥ തീര്‍ന്നേനെയെന്ന് അജ്മല്‍

സംശയകരമായ ബൗളിങ് ആക്ഷന്റെ പേരില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ വിലക്ക് നേരിടാതിരിക്കാന്‍ രവിന്‍ ചന്ദ്രന്‍ അശ്വിനെ കരിയറിന്റെ തുടക്കത്തില്‍ ഇന്ത്യ പൊതിഞ്ഞുപിടിച്ചു സംരക്ഷിച്ചുവെന്ന് പാകിസ്താന്‍ മുന്‍ താരം സയീദ് അജ്മല്‍.രാജ്യാന്തര ക്രിക്കറ്റില്‍ ഏകദേശം ഒരേസമയം അരങ്ങേറിയവരാണ് അശ്വിനും അജ്മലും. പാക് താരം ബൗളിങ് ആക്ഷന്റെ പേരില്‍ ഐ.സി.സിയുടെ വിലക്ക് നേരിട്ടുണ്ട്. ഇതു സംബന്ധിച്ചു സംസാരിക്കവെയാണ് അജ്മല്‍ ഇന്ത്യ അശ്വിനെ സംരക്ഷിച്ചുവെന്ന് ആരോപിച്ചത്. ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്മാര്‍ക്കും പേസ് ബൗളര്‍മാര്‍ക്കും അനുകൂലമായി ചില നിയമങ്ങള്‍ ഉണ്ടെന്നും എന്നാല്‍ സ്പിന്നര്‍മാര്‍ക്ക് ആ […]

15 Jun 2021 2:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

”വിലക്ക് ഒഴിവാക്കാന്‍ അശ്വിനെ ഇന്ത്യ ആറുമാസം പൊതിഞ്ഞുപിടിച്ചു സംരക്ഷിച്ചു” പാക് ബൗളര്‍ ആയിരുന്നെങ്കില്‍ കഥ തീര്‍ന്നേനെയെന്ന് അജ്മല്‍
X

സംശയകരമായ ബൗളിങ് ആക്ഷന്റെ പേരില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ വിലക്ക് നേരിടാതിരിക്കാന്‍ രവിന്‍ ചന്ദ്രന്‍ അശ്വിനെ കരിയറിന്റെ തുടക്കത്തില്‍ ഇന്ത്യ പൊതിഞ്ഞുപിടിച്ചു സംരക്ഷിച്ചുവെന്ന് പാകിസ്താന്‍ മുന്‍ താരം സയീദ് അജ്മല്‍.രാജ്യാന്തര ക്രിക്കറ്റില്‍ ഏകദേശം ഒരേസമയം അരങ്ങേറിയവരാണ് അശ്വിനും അജ്മലും. പാക് താരം ബൗളിങ് ആക്ഷന്റെ പേരില്‍ ഐ.സി.സിയുടെ വിലക്ക് നേരിട്ടുണ്ട്. ഇതു സംബന്ധിച്ചു സംസാരിക്കവെയാണ് അജ്മല്‍ ഇന്ത്യ അശ്വിനെ സംരക്ഷിച്ചുവെന്ന് ആരോപിച്ചത്.

ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്മാര്‍ക്കും പേസ് ബൗളര്‍മാര്‍ക്കും അനുകൂലമായി ചില നിയമങ്ങള്‍ ഉണ്ടെന്നും എന്നാല്‍ സ്പിന്നര്‍മാര്‍ക്ക് ആ ആനുകൂല്യം നല്‍കുന്നില്ലെന്നും ബൗള്‍ ചെയ്യുമ്പോള്‍ കൈ 15 ഡിഗ്രിയില്‍ കൂടുതല്‍ മടങ്ങരുതെന്ന നിയമം സ്പിന്നര്‍മാരെ സംബന്ധിച്ച് കഠിനമാണെന്നും അജ്മല്‍ ചുണ്ടിക്കാട്ടി.

”നിങ്ങള്‍ ആരുമറിയാതെ എല്ലായ്‌പ്പോഴും നിയമം മാറ്റും. എട്ടുവര്‍ഷം ഞാന്‍ ക്രിക്കറ്റ് കളിച്ചു. എനിക്ക് എല്ലാ നിയമവും ബാധകമായിരുന്നു. എന്നാല്‍ അതേ സമയത്ത് ഇന്ത്യ അശ്വിനെ ആറുമാസം കളത്തിലിറക്കാതെ സംരക്ഷിച്ചുനിര്‍ത്തി. എന്തിനു വേണ്ടിയായിരുന്നു അത്. ആ സമയം കൊണ്ട് അശ്വിനെ തിരുത്തിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. അതുകാരണം ഐ.സി.സിയുടെ വിലക്കില്‍ നിന്ന് അശ്വിന്‍ രക്ഷപെട്ടു”- അജ്മല്‍ പറഞ്ഞു.

അശ്വിനെ പോലെ ഭാഗ്യം പാകിസ്താന്‍ ബൗളര്‍മാര്‍ക്കില്ലെന്നും അജ്മല്‍ പറഞ്ഞു. ”പാകിസ്താന്‍ ബൗളര്‍ ആയിരുന്നു അശ്വിന്റെ സ്ഥാനത്തെങ്കില്‍ കഥകഴിഞ്ഞു. എന്റെ കാര്യം തന്നെ ഉദാഹരണം. ബൗളര്‍മാരെ സംരക്ഷിക്കാനും തിരുത്താനും പാക് ക്രിക്കറ്റ് ബോര്‍ഡിന് താല്‍പര്യമില്ല. അവര്‍ക്ക് ക്രിക്കറ്റില്‍ നിന്നുള്ള പണം മാത്രമാണ് ലക്ഷ്യം”- അജ്മല്‍ കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ദിവസമാണ് ബൗളിങ്ങിലെ 15 ഡിഗ്രി നിയമം തനിക്കുവേണ്ടി മാറ്റണമെന്ന് അശ്വിന്‍ അഭ്യര്‍ഥിച്ചതായി വാര്‍ത്തകള്‍ വന്നതും താരം അത് നിഷേധിച്ചതും. ദൂസ്‌ര എറിയാന്‍ വേണ്ടിയാണ് അശ്വിന്‍ നിമയം മാറ്റണമെന്ന് അഭ്യര്‍ഥിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.എന്നാല്‍ അത് സംബന്ധമാണെന്നും അത്തരം വാര്‍ത്തകള്‍ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നും താന്‍ അങ്ങനെ ഒരിക്കലും അഭ്യര്‍ഥ നടത്തില്ലെന്നും പിന്നീട് അശ്വിന്‍ തന്നെ നിഷേധിച്ചു രംഗത്തുവന്നിരുന്നു.

ഇന്ത്യക്കായി 78 ടെസ്റ്റുകളില്‍ നിന്ന് 409 വിക്കറ്റുകള്‍ നേടിയ താരമാണ് അശ്വിന്‍. 30 തവണ അഞ്ചു വിക്കറ്റ് നേട്ടവും ഏഴു തവണ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. പാകിസ്താനു വേണ്ടി 35 ടെസ്റ്റുകള്‍ കളിച്ച താരമാണ് അജ്മല്‍ 178 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

Next Story

Popular Stories