Top

‘100 വര്‍ഷത്തിന് ശേഷമുണ്ടായ അപൂര്‍വ്വ നിമിഷം’; ചെന്നൈയില്‍ ചരിത്രം രചിച്ച് രവിചന്ദ്ര അശ്വിന്‍

ചെന്നൈയില്‍ അപൂര്‍വ്വ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. 100 വര്‍ഷത്തിനിടെ ഒരു ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടുന്ന സ്പിന്നറെന്ന നേട്ടമാണ് ആഷ് സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്ന് സ്പിന്നര്‍മാര്‍ക്ക് മാത്രമെ ഈ നേട്ടം കൈവരിച്ചിട്ടുള്ളു. 1907ലാണ് അവസാനമായി ഇത്തരമൊരു അപൂര്‍വ്വ നിമിഷം ഉണ്ടായത്. ടെസ്റ്റില്‍ പൊതുവെ ഫാസ്റ്റ് ബൗളര്‍മാരാണ് ആദ്യം പന്തെറിയാനെത്തുക. സ്പിന്നര്‍മാര്‍ക്ക് ലഭിക്കുന്നത് അപൂര്‍വ്വ അവസരങ്ങള്‍ മാത്രമാവും. ചെന്നൈ ടെസ്റ്റിലെ നാലാം ദിനത്തിലായിരുന്നു ആഷിന്റെ അപ്രതീക്ഷിത പ്രകടനം. സ്പിന്നര്‍മാര്‍ക്ക് […]

9 Feb 2021 12:11 AM GMT

‘100 വര്‍ഷത്തിന് ശേഷമുണ്ടായ അപൂര്‍വ്വ നിമിഷം’; ചെന്നൈയില്‍ ചരിത്രം രചിച്ച് രവിചന്ദ്ര അശ്വിന്‍
X

ചെന്നൈയില്‍ അപൂര്‍വ്വ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. 100 വര്‍ഷത്തിനിടെ ഒരു ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടുന്ന സ്പിന്നറെന്ന നേട്ടമാണ് ആഷ് സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തില്‍ മൂന്ന് സ്പിന്നര്‍മാര്‍ക്ക് മാത്രമെ ഈ നേട്ടം കൈവരിച്ചിട്ടുള്ളു. 1907ലാണ് അവസാനമായി ഇത്തരമൊരു അപൂര്‍വ്വ നിമിഷം ഉണ്ടായത്. ടെസ്റ്റില്‍ പൊതുവെ ഫാസ്റ്റ് ബൗളര്‍മാരാണ് ആദ്യം പന്തെറിയാനെത്തുക. സ്പിന്നര്‍മാര്‍ക്ക് ലഭിക്കുന്നത് അപൂര്‍വ്വ അവസരങ്ങള്‍ മാത്രമാവും.

ചെന്നൈ ടെസ്റ്റിലെ നാലാം ദിനത്തിലായിരുന്നു ആഷിന്റെ അപ്രതീക്ഷിത പ്രകടനം. സ്പിന്നര്‍മാര്‍ക്ക് അനുകൂലമായി പിച്ച് പരിണമിച്ചതോടെ രണ്ടാം ഇന്നിംഗ്‌സില്‍ ഓപ്പണ്‍ ചെയ്യാന്‍ കോഹ് ലി അശ്വിനെ വിളിക്കുന്നു. രണ്ടാം ഇന്നിംഗ്‌സിലെ അശ്വിന്റെ ആദ്യ പന്ത്, സ്‌ട്രൈക്കില്‍ റോറി ജോണ്‍സണ്‍. റോറിയുടെ കണ്ണുകളെ കബളിപ്പിച്ച് പന്ത് കുത്തി തിരിഞ്ഞു പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്റില്‍ തട്ടി സ്ലിപ്പില്‍ അജിന്‍ക്യ രഹാനെയുടെ കൈകളിലേക്ക് പന്ത് വന്നു. 1907ല്‍ ദക്ഷിണാഫ്രിക്കന്‍ ലെഗ് സ്പിന്നറായിരുന്ന ബെര്‍ട്ട് വോള്‍ഗര്‍ ഇംഗ്ലണ്ടിന്റെ ടോം ഹയ്വാര്‍ഡിനെ പുറത്താക്കിയതിന് നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രം ആവര്‍ത്തിച്ചു. 1888 ആഷസില്‍ ഇംഗ്ലീഷ് സ്പിന്നര്‍ ബോബി പീലൂം സമാന നേട്ടത്തിന് ഉടമയാണ്.

ചെന്നൈ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റുകളാണ് അശ്വിന്‍ സ്വന്തമാക്കിയത്. നേരത്തെ അശ്വിന്‍ ചെന്നൈയില്‍ അപകടകാരിയാകുമെന്ന് നിരീക്ഷകര്‍ പ്രവചിച്ചിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് അശ്വിന്‍ നേടിയെങ്കിലും ഇംഗ്ലണ്ടിനെ റണ്‍മല തീര്‍ക്കുന്നതില്‍ തടയാന്‍ താരത്തിന് കഴിഞ്ഞില്ല. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ വെറും 178 റണ്‍സിന് ഇംഗ്ലീഷ് ടീമിനെ ചുരുട്ടിക്കൂട്ടാന്‍ അശ്വിന് കഴിഞ്ഞു.

Next Story

Popular Stories