Top

എറിഞ്ഞ ഏഴോവറില്‍ അഞ്ച് മെയ്ഡന്‍; ഇക്കണോമി റേറ്റ് 0.86 അശ്വനെ നേരിടാനാവാതെ കിവീസ് ഓപ്പണര്‍മാര്‍

ടെസ്റ്റ് ലോകകപ്പ് ഫൈനലില്‍ ആദ്യ വിക്കറ്റില്‍ 60 റണ്‍സ് കൂട്ടുക്കെട്ടുയര്‍ത്തി കിവീസ് ഓപ്പണര്‍മാര്‍. ഡെവോണ്‍ കോണ്‍വോയ് 35 റണ്‍സെടുത്തപ്പോള്‍ ടോം ലഥാം 25 റണ്‍സെടു്ത്ത് പുറത്താവാതെ നില്‍ക്കുകയാണ്. പേസ് ബൗളര്‍മാരെ മികച്ച രീതിയില്‍ പ്രതിരോധിച്ച ഇരുവരും പക്ഷ രവിചന്ദ്ര അശ്വിന് മുന്നില്‍ പതറുകയാണ്. 7 ഓവറില്‍ 6 റണ്‍സ് മാത്രമാണ് അശ്വിനെതിരെ ഇരുവരും നേടിയത്. അഞ്ച് ഓവറുകളും മെയ്ഡനായി. രവീന്ദ്ര ജഡേജ കൂടി ബൗള്‍ ചെയ്യാനെത്തിയാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോലിപ്പട. നിലവില്‍ ഇന്ത്യക്ക് 148 […]

20 Jun 2021 10:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എറിഞ്ഞ ഏഴോവറില്‍ അഞ്ച് മെയ്ഡന്‍; ഇക്കണോമി റേറ്റ് 0.86 അശ്വനെ നേരിടാനാവാതെ കിവീസ് ഓപ്പണര്‍മാര്‍
X

ടെസ്റ്റ് ലോകകപ്പ് ഫൈനലില്‍ ആദ്യ വിക്കറ്റില്‍ 60 റണ്‍സ് കൂട്ടുക്കെട്ടുയര്‍ത്തി കിവീസ് ഓപ്പണര്‍മാര്‍. ഡെവോണ്‍ കോണ്‍വോയ് 35 റണ്‍സെടുത്തപ്പോള്‍ ടോം ലഥാം 25 റണ്‍സെടു്ത്ത് പുറത്താവാതെ നില്‍ക്കുകയാണ്. പേസ് ബൗളര്‍മാരെ മികച്ച രീതിയില്‍ പ്രതിരോധിച്ച ഇരുവരും പക്ഷ രവിചന്ദ്ര അശ്വിന് മുന്നില്‍ പതറുകയാണ്. 7 ഓവറില്‍ 6 റണ്‍സ് മാത്രമാണ് അശ്വിനെതിരെ ഇരുവരും നേടിയത്. അഞ്ച് ഓവറുകളും മെയ്ഡനായി. രവീന്ദ്ര ജഡേജ കൂടി ബൗള്‍ ചെയ്യാനെത്തിയാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോലിപ്പട.

നിലവില്‍ ഇന്ത്യക്ക് 148 റണ്‍സിന്റെ ലീഡ് മാത്രമാണുള്ളത്. വിക്കറ്റ് നഷ്ട്മാവാതെ കിവീസ് മുന്നേറിയാല്‍ ഇന്ത്യക്ക് തലവേദനയാകുമെന്നത് തീര്‍ച്ച. ആദ്യ ഇന്നിംഗ്സില്‍ കോലിപ്പട 217 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റെടുത്ത കെയില്‍ ജാമീസന്റെ പ്രകടനമാണ് കിവീസിന് മുന്‍തൂക്കം നല്‍കിയത്. ഇന്ത്യന്‍ നിരയില്‍ 49 റണ്‍സെടുത്ത അജിന്‍ക്യെ രെഹാനെയും 44 റണ്‍സെടുത്ത നായകന്‍ വിരാട് കൊഹ് ലിയും മാത്രമാണ് തിളങ്ങിയത്.

146 റണ്‍സിന് മൂന്ന് വിക്കറ്റെന്ന് നിലയിലാണ് മൂന്നാം ദിനം കോലിപ്പട കളിയാരംഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സ് കൂടെ ചേര്‍ക്കുന്നതിനിടെ നായകന്‍ കൊഹ് ലിയെ ജാമീസണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ടാം ദിനത്തില്‍ തകര്‍ച്ചയിലേക്ക് എന്ന് തോന്നിച്ച ടീമിനെ കരകയറ്റിയത് കൊഹ് ലിയാണ്. 132 പന്ത് പ്രതിരോധിച്ച നായകന്‍ 44 റണ്‍സെടുത്താണ് പുറത്തായത്.

പതിവിലും വേഗത്തില്‍ സ്‌കോര്‍ ചലിപ്പിച്ച ഉപനായകന്‍ അജിന്‍ക്യെ രെഹാനയും വൈകാതെ വീണു. 49 റണ്‍സെടുത്ത രെഹാനയുടെ വിക്കറ്റ് നെയില്‍ വാഗ്‌നറിനാണ്. ക്രീസിലെത്തിയ വേഗത്തില്‍ ജാമിസണ്‍ ഋഷഭ് പന്തിനെയും കൂടാരം കയറ്റിയതോടെ ഇന്ത്യ തകര്‍ച്ച മണത്തു.

വാലറ്റത്ത് അശ്വിനും ജഡേജയും മുന്നേറുമെന്ന് തോന്നിച്ചെങ്കിലും അശ്വിനെ വീഴ്ത്തി ടിം സൗത്തി കിവീസിന്റെ ആക്രമണം കടുപ്പിച്ചു. പിന്നീടുള്ള മൂന്നു വിക്കറ്റുകള്‍ കണ്ണടച്ചു തുടക്കും മുന്‍പ് ഇന്ത്യക്ക് നഷ്ടമായി. നേരിട്ട ആദ്യ പന്തില്‍ തന്നെ ബുമ്ര മടങ്ങി. വാഗ്‌നറും ട്രന്‍ഡ് ബോള്‍ട്ടും ന്യൂസിലാന്‍ഡിന് വേണ്ടി രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Next Story

Popular Stories