Top

കോണ്‍ഗ്രസിന്റെ പടക്കുതിര കേരളത്തിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പ് ചുമതല അശോക് ഗെലോട്ടിന്

തിരുവന്തപുരം: കഴിഞ്ഞ തവണ കൈവിട്ടുപോയ നിയമസഭ ഇത്തവണ തിരിച്ചുപിടിക്കാന്‍ വന്‍ നീക്കങ്ങളിലേക്ക് തിരിഞ്ഞ് കോണ്‍ഗ്രസ്. ഇത്തവണ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ രംഗത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ടിനെ ഇറക്കാനാണ് എഐസിസി തീരുമാനം. കോണ്‍ഗ്രസിന്റെ പ്രചരണവും ഏകോപനവും നിരീക്ഷിക്കാനാണ് ഗെലോട്ടിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഗെലോട്ടിനൊപ്പം കോണ്‍ഗ്രസ് നേതാക്കളായ ലൂസീഞ്ഞോ ഫലേറോ, ജി പരമേശ്വര തുടങ്ങിയവരും തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തും. മുതിര്‍ന്ന നിരീക്ഷകരായാണ് ഇവരുടെ നിയമനം. എഐസിസി ജനറല്‍ സെക്രട്ടറിമാരുമായും സംസ്ഥാനത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറുമായും […]

6 Jan 2021 9:17 AM GMT

കോണ്‍ഗ്രസിന്റെ പടക്കുതിര കേരളത്തിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പ് ചുമതല അശോക് ഗെലോട്ടിന്
X

തിരുവന്തപുരം: കഴിഞ്ഞ തവണ കൈവിട്ടുപോയ നിയമസഭ ഇത്തവണ തിരിച്ചുപിടിക്കാന്‍ വന്‍ നീക്കങ്ങളിലേക്ക് തിരിഞ്ഞ് കോണ്‍ഗ്രസ്. ഇത്തവണ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ രംഗത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ടിനെ ഇറക്കാനാണ് എഐസിസി തീരുമാനം.

കോണ്‍ഗ്രസിന്റെ പ്രചരണവും ഏകോപനവും നിരീക്ഷിക്കാനാണ് ഗെലോട്ടിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഗെലോട്ടിനൊപ്പം കോണ്‍ഗ്രസ് നേതാക്കളായ ലൂസീഞ്ഞോ ഫലേറോ, ജി പരമേശ്വര തുടങ്ങിയവരും തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തും. മുതിര്‍ന്ന നിരീക്ഷകരായാണ് ഇവരുടെ നിയമനം. എഐസിസി ജനറല്‍ സെക്രട്ടറിമാരുമായും സംസ്ഥാനത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറുമായും ചേര്‍ന്നാവും ഇവര്‍ പ്രവര്‍ത്തിക്കേണ്ടത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് കാരണം പ്രചാരണത്തിലെ വീഴ്ചയാണെന്ന വിലയിരുത്തല്‍ എഐസിസിക്കുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുതിര്‍ന്ന നേതാക്കളെ ഇറക്കി പ്രചരണം കൊഴുപ്പിക്കാനുള്ള തീരുമാനം.

കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്, അസം, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലേക്കും മുതിര്‍ന്ന നേതാക്കളെ എത്തിക്കാനാണ് എഐസിസി നീക്കം. എം വീരപ്പമൊയ്‌ലിക്കും എംഎം പള്ളം രാവുവിനും നിതിന്‍ റാവത്തിനുമാണ് തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും ചുമതല. ഭൂപേഷ് ഭാഗലും മുകുള്‍ വാസ്‌നിക്കും ഷക്കീല്‍ അഹമ്മദ് ഖാനുമാണ് അസമില്‍ എത്തുക. നിര്‍ണായക തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ ബികെ ഹരിപ്രസാദിനെയും ആലംഗീര്‍ ഖാനെയുെ വിജയ് ഇന്ദര്‍ സിംഗ്ലയെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജയസാധ്യതയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് സര്‍വ്വേ നടത്താനും ഹൈക്കമാന്‍ഡ് തീരുമാനമെടുത്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു നീക്കം. 2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായും 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി ഇത്തരമൊരു സര്‍വ്വേ നടത്തിയിരുന്നു.

സ്ഥാനാര്‍ത്ഥികളെ പരിഗണിക്കാവുന്ന യുവാക്കള്‍, വനിതകള്‍ എന്നിവരുടെ പേരുകള്‍ ശേഖരിക്കും. മണ്ഡലത്തില്‍ നേരിയ ജയസാധ്യത പോലുമില്ലാത്തവരെ സര്‍വ്വേയിലൂടെ കണ്ടെത്തും. ഇവരില്‍ ആരുടേയെങ്കിലും പേരുകള്‍ പാര്‍ട്ടി ഗ്രൂപ്പ് നേതൃത്വങ്ങള്‍ നിര്‍ദേശിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും. ഗ്രൂപ്പ് വീതം വെക്കലിന്റെ ഫലമായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ജയസാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കാന്‍ തീരുമാനിച്ചത്.

ഇതിന് പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സംസ്ഥാന ജാഥ നടത്തണമെന്ന അഭിപ്രായം ഹൈക്കമാന്‍ഡിനുണ്ട്. ഒപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും കേരളത്തിലെത്തും എന്നും സൂചനയുണ്ട്.

Next Story