‘അമിത ആത്മവിശ്വാസം വിനയായി’; ചവാന് സമിതി റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറി; പേരെടുത്ത് വിമര്‍ശനമില്ല
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പരാജയം പരിശോധിക്കാന്‍ നിയോഗിച്ച അശോക് ചവാന് കമ്മിറ്റി റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറി. നേതൃമാറ്റമാണ് പ്രധാനമായും റിപ്പോര്‍ട്ടില്‍ വെച്ചിരിക്കുന്ന നിര്‍ദേശം. ഇതോടെ കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഉടന്‍ തീരുമാനം ഉണ്ടാവും. ഇതിന് പുറമേ കെപിസിസി ജംബോ കമ്മിറ്റി പിരിച്ചുവിടണം. ഗ്രൂപ്പിന്റെ അതിപ്രസരം തിരിച്ചടിക്ക് കാരണമായി എന്നീ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ച്ച കൈമാറിയ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡ് പരിശോധിക്കും. റിപ്പോര്‍ട്ടില്‍ ആരേയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. ‘ഗ്രൂപ്പുകളെ ഇല്ലാതാക്കാന്‍ ശ്രമം’; ചിലര്‍ ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് […]
1 Jun 2021 8:11 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പരാജയം പരിശോധിക്കാന്‍ നിയോഗിച്ച അശോക് ചവാന് കമ്മിറ്റി റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറി. നേതൃമാറ്റമാണ് പ്രധാനമായും റിപ്പോര്‍ട്ടില്‍ വെച്ചിരിക്കുന്ന നിര്‍ദേശം. ഇതോടെ കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഉടന്‍ തീരുമാനം ഉണ്ടാവും.
ഇതിന് പുറമേ കെപിസിസി ജംബോ കമ്മിറ്റി പിരിച്ചുവിടണം. ഗ്രൂപ്പിന്റെ അതിപ്രസരം തിരിച്ചടിക്ക് കാരണമായി എന്നീ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ച്ച കൈമാറിയ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡ് പരിശോധിക്കും. റിപ്പോര്‍ട്ടില്‍ ആരേയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ കൃത്യമായി ഏകോപിപ്പിക്കുന്നതില്‍ നേതൃത്വത്തിന് പരാജയം, അമിത ആത്മവിശ്വാസം വിനയായി തുടങ്ങിയ കാര്യങ്ങളും ചവാന് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മാസം പതിനൊന്നിനാണ് പ്രവര്‍ത്തക സമിതി യോഗം അശോക് ചവാന് കമ്മിറ്റിക്ക് രൂപം നല്‍കിയത്. രണ്ടാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. എംഎല്‍എമാര്‍. എംപിമാര്‍, മറ്റുജനപ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ നിരീക്ഷകര്‍ എന്നിവരില്‍ നിന്നും അഭിപ്രായം ആരാഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.