Top

ടൊവിനോയുടെയും ഖാലിദ് റഹ്മാന്റേയും ‘തല്ലുമാല’; ‘കൊറച്ച് അഭിനയിക്കണ ആൾക്കാരെ നോക്ക്ണ്ട്’ എന്ന് ആഷിഖ് ഉസ്മാൻ

ചിത്രത്തിന്റെ നിർമ്മാതാവ് ആഷിഖ് ഉസ്മാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് അറിയിച്ചത്.

9 Feb 2021 5:43 AM GMT
ഫിൽമി റിപ്പോർട്ടർ

ടൊവിനോയുടെയും ഖാലിദ് റഹ്മാന്റേയും ‘തല്ലുമാല’; ‘കൊറച്ച് അഭിനയിക്കണ ആൾക്കാരെ നോക്ക്ണ്ട്’ എന്ന് ആഷിഖ് ഉസ്മാൻ
X

ടൊവിനോ തോമസും ഖാലിദ് റഹ്മാനും ഒന്നിക്കുന്ന പുതിയ ചിത്രം തല്ലുമാലയിലേക്ക് അഭിനേതാക്കളെ തേടുന്നു. ചിത്രത്തിന്റെ നിർമ്മാതാവ് ആഷിഖ് ഉസ്മാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് അറിയിച്ചത്.

ഞങ്ങൾ കൊറച്ച് അഭിനയിക്കണ ആൾക്കാരെ നോക്ക്ണ്ട്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് നായകനാകുന്ന സിനിമ

ആഷിഖ് ഉസ്മാൻ

മലബാർ മേഖലയിൽ ഉള്ളവർക്ക് മുൻഗണനയുണ്ടെന്ന് പോസ്റ്റിൽ പറയുന്നു. 5 മുതൽ 18 വരെ പ്രായപരിധിയില്ല കുട്ടികളെയും 20നും 35നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കളെയും 35നും 70നും ഇടയിൽ പ്രത്യമുള്ള സ്ത്രീ പുരുഷന്മാരെയുമാണ് ആവശ്യം.

ആഷിക് ഉസ്മാന്‍ നിർമ്മിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ലൗ’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തില്‍ രജിഷ വിജയന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഖാലിദ് റഹ്മാന്‍, നൗഫല്‍ അബ്ദുള്ള എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രാഹകന്‍. സുധി കോപ്പ, ജോണി ആന്റണി എന്നിവരും ചിത്രത്തിലെ പ്രധാന വേഷം ചെയ്തിരുന്നു. 25-ാമത് ഐഎഫ്എഫ്‌കെയിലേക്കും ലൗ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അതെ സമയം ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദനിലാണ് ടൊവിനോ ഇപ്പോൾ അഭിനയിക്കുന്നത്. അന്ന ബെന്നാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. ജാഫര്‍ സാദിഖ് ആണ് ഛായാഗ്രഹണം. ശേഖര്‍ മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് സൈജു ശ്രീധരനാണ്.

Next Story