Top

‘ബിജെപിക്ക് അധികാരക്കൊതി മാത്രം, ലജ്ജ തോന്നുന്നു’; നേതാക്കള്‍ക്കെതിരെ മുതിര്‍ന്ന ബിജെപി നേതാവ്

മറ്റു പാര്‍ട്ടിയില്‍പ്പെട്ട എംഎല്‍എമാരെ വിലയ്ക്കു വാങ്ങുന്ന ബിജെപി നിലപാടിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവും ഹിമാചല്‍ പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായിരുന്ന ശാന്തകുമാര്‍. പണം നല്‍കി എംഎല്‍എമാരെ വാങ്ങുന്ന ബിജെപി ഇടപെടലില്‍ ലജ്ജ തോന്നുന്നുയെന്നും പാര്‍ട്ടി നേതാക്കള്‍ക്ക് ഇപ്പോള്‍ അധികാരക്കൊതി മാത്രമാണുള്ളതെന്നും ശാന്തകുമാര്‍ പറഞ്ഞു. തന്റെ നീജ് പഥ് കാ അവിചല്‍ പന്തി എനന ആത്മകഥയിലാണ് ശാന്തകുമാര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. ശാന്തകുമാറിന്റെ വാക്കുകള്‍: ”എംഎല്‍എമാരുടെ കച്ചവടത്തില്‍ ബിജെപി ഇടപെട്ടതില്‍ ലജ്ജ തോന്നുന്നു. മൂല്യവും ആദര്‍ശങ്ങളും കാരണമാണ് ജനങ്ങല്‍ ബിജെപിയെ ലോകത്തിലെ […]

24 Feb 2021 8:50 AM GMT

‘ബിജെപിക്ക് അധികാരക്കൊതി മാത്രം, ലജ്ജ തോന്നുന്നു’; നേതാക്കള്‍ക്കെതിരെ മുതിര്‍ന്ന ബിജെപി നേതാവ്
X

മറ്റു പാര്‍ട്ടിയില്‍പ്പെട്ട എംഎല്‍എമാരെ വിലയ്ക്കു വാങ്ങുന്ന ബിജെപി നിലപാടിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവും ഹിമാചല്‍ പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായിരുന്ന ശാന്തകുമാര്‍. പണം നല്‍കി എംഎല്‍എമാരെ വാങ്ങുന്ന ബിജെപി ഇടപെടലില്‍ ലജ്ജ തോന്നുന്നുയെന്നും പാര്‍ട്ടി നേതാക്കള്‍ക്ക് ഇപ്പോള്‍ അധികാരക്കൊതി മാത്രമാണുള്ളതെന്നും ശാന്തകുമാര്‍ പറഞ്ഞു. തന്റെ നീജ് പഥ് കാ അവിചല്‍ പന്തി എനന ആത്മകഥയിലാണ് ശാന്തകുമാര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.

ശാന്തകുമാറിന്റെ വാക്കുകള്‍: ”എംഎല്‍എമാരുടെ കച്ചവടത്തില്‍ ബിജെപി ഇടപെട്ടതില്‍ ലജ്ജ തോന്നുന്നു. മൂല്യവും ആദര്‍ശങ്ങളും കാരണമാണ് ജനങ്ങല്‍ ബിജെപിയെ ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാക്കി മാറ്റിയത്. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് അധികാരക്കൊതി മാത്രമാണുള്ളത്. വാജ്‌പേയി അടക്കമുള്ള നേതാക്കള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് സര്‍ക്കാരുകളെ മാറ്റാനല്ല, സമൂഹത്തെ മാറ്റിയെടുക്കാനാണ്.” ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് തടയാന്‍ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, പുതുച്ചേരിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടമായതിനെത്തുടര്‍ന്ന് അധികാരത്തില്‍ നിന്നും പുറത്തുപോയ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക് നീങ്ങുകയാണ്. തന്നെ ചട്ടവിരുദ്ധമായാണ് പുറത്താക്കിയതെന്ന് അധികാരം നഷ്ടപ്പെട്ട മുഖ്യമന്ത്രി നാരായണസ്വാമി ആരോപിച്ചു. രാജിവെച്ച എംഎല്‍എമാര്‍ക്ക് ഇനി ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയില്ലെന്ന് കുറ്റപ്പെടുത്തി സഭയില്‍ നിന്നിറങ്ങിപ്പോയ കോണ്‍ഗ്രസ്, നോമിനേറ്റഡ് എംഎല്‍എമാര്‍ക്കെതിരെ കോടതിയെ സമീപിക്കാനാണ് നീക്കം നടത്തുന്നത്.

ബിജെപി പണം ഉപയോഗിച്ച് എംഎല്‍എമാരെ സ്വാധീനിക്കുകയാണെന്നും അവര്‍ മണി പവര്‍ കാണിക്കുകയാണെന്നും നാരായണസ്വാമി പറഞ്ഞു. ഞങ്ങള്‍ക്ക് നീതി വേണം. പണം ഉപയോഗിച്ച് കളിക്കുന്ന ബിജെപിയ്ക്ക് ജനം മറുപടി നല്‍കുമെന്നും നാരായണസ്വാമി പ്രതികരിച്ചിരുന്നു. പ്രതിപക്ഷം ലഫ്റ്റനന്റ് ഗവര്‍ണറെ കാണുന്നതിന് മുന്‍പ് തന്നെ ഹര്‍ജി സമര്‍പ്പിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും നാരായണസ്വാമി കൂട്ടിച്ചേര്‍ത്തു. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് സഭയില്‍ നിന്നും മുഖ്യമന്ത്രി നാരായണ സ്വാമിയും മന്ത്രിമാരും ഇറങ്ങിപ്പോയതിന് തൊട്ടുപിന്നാലെ നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് സ്പീക്കര്‍ പ്രഖ്യാപനം നടത്തുകയായിരുന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ടതിന് പിന്നാലെ നാരായണ സ്വാമി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചിരുന്നു.

Next Story