Top

‘കൊവിഡ് മുന്നണിപ്പോരാളികളായിട്ടും മതിയായ പരിഗണനയില്ല’; രാജ്യവ്യാപക സമരത്തിനൊരുങ്ങി ആശവര്‍ക്കര്‍മാര്‍

കൊവിഡ് മുന്‍നിരപോരാളികളായിരുന്നിട്ടും മതിയായ പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആശവര്‍ക്കര്‍മാര്‍ തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി സമരത്തിനൊരുങ്ങുന്നു. കൊവിഡ് മഹാമാരിയില്‍ മുന്‍നിരപോരാളികളായി പ്രവര്‍ത്തിക്കുമ്പോഴും മതിയായ സുരക്ഷാസംവിധാനങ്ങള്‍ ആശവര്‍ക്കര്‍മാര്‍ക്ക് നല്‍കുന്നില്ല. കൊവിഡ് ഡ്യൂട്ടിക്കിടെ രോഗബാധയെ തുടര്‍ന്ന് മരിച്ച ആശവര്‍ക്കാര്‍മാരുടെ കുടുംബത്തിന് തുച്ഛമായതുകയാണ് നഷ്ട്പരിഹാരമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെ പ്രഖ്യാപിച്ച നഷ്ട്പരിഹാര തുകയും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും ആശവര്‍ക്കര്‍മാരുടെ ദേശീയ സംഘടനയായ എസ്‌ഐഎഫ്‌ഐ ആരോപിച്ചു. ഇതേ തുടര്‍ന്നാണ് ആശവര്‍ക്കര്‍മാര്‍ രാജ്യവ്യാപകമായി സമരം പ്രഖ്യാപിച്ചതെന്ന് സംഘടന വ്യക്തമാക്കി. പിപിഇ കിറ്റ്, സാനിറ്റൈസര്‍, മാസ്‌ക്കുകള്‍, ഗ്ലൗസുകള്‍ […]

23 May 2021 12:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കൊവിഡ് മുന്നണിപ്പോരാളികളായിട്ടും മതിയായ പരിഗണനയില്ല’; രാജ്യവ്യാപക സമരത്തിനൊരുങ്ങി ആശവര്‍ക്കര്‍മാര്‍
X

കൊവിഡ് മുന്‍നിരപോരാളികളായിരുന്നിട്ടും മതിയായ പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആശവര്‍ക്കര്‍മാര്‍ തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി സമരത്തിനൊരുങ്ങുന്നു. കൊവിഡ് മഹാമാരിയില്‍ മുന്‍നിരപോരാളികളായി പ്രവര്‍ത്തിക്കുമ്പോഴും മതിയായ സുരക്ഷാസംവിധാനങ്ങള്‍ ആശവര്‍ക്കര്‍മാര്‍ക്ക് നല്‍കുന്നില്ല. കൊവിഡ് ഡ്യൂട്ടിക്കിടെ രോഗബാധയെ തുടര്‍ന്ന് മരിച്ച ആശവര്‍ക്കാര്‍മാരുടെ കുടുംബത്തിന് തുച്ഛമായതുകയാണ് നഷ്ട്പരിഹാരമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെ പ്രഖ്യാപിച്ച നഷ്ട്പരിഹാര തുകയും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും ആശവര്‍ക്കര്‍മാരുടെ ദേശീയ സംഘടനയായ എസ്‌ഐഎഫ്‌ഐ ആരോപിച്ചു. ഇതേ തുടര്‍ന്നാണ് ആശവര്‍ക്കര്‍മാര്‍ രാജ്യവ്യാപകമായി സമരം പ്രഖ്യാപിച്ചതെന്ന് സംഘടന വ്യക്തമാക്കി.

പിപിഇ കിറ്റ്, സാനിറ്റൈസര്‍, മാസ്‌ക്കുകള്‍, ഗ്ലൗസുകള്‍ തുടങ്ങി കൊവിഡ് സുരക്ഷാ ഉപകരണങ്ങള്‍ മുന്‍നിരപോരാളികളായ ആശവര്‍ക്കര്‍മാര്‍ക്ക് ഇതുവരെ നല്കിയിട്ടില്ല. അതുകൊണ്ട് തന്നെ കൊവിഡ് രോഗികളുമായി നേരിട്ട് ഇടപെടുന്നതിനാല്‍ നിരവധി ആശവര്‍ക്കാര്‍ക്ക് രോഗബാധ ഉണ്ടായതായും നിരവധി പേര്‍ കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടതായും യൂണിയന്‍ വിശദീകരിച്ചു. എന്നാല്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇതുവരെ നഷ്ട്ടപരിഹാരതുക നല്‍കുന്നതില്‍ സര്‍ക്കാര്‍ വിമുഖത കാണിച്ചു. വിവിധ സംസ്ഥാന സര്‍ക്കാരുകളും ആശവര്‍ക്കര്‍മാര്‍ക്ക് നിരവധി പാക്കേജുകള്‍ പ്രഖ്യാപിച്ചെങ്കിലും അതെല്ലാം പേപ്പറില്‍മാത്രം ഒതുങ്ങുകയായിരുന്നു. എല്ലാ ആശവര്‍ക്കര്‍മാര്‍ക്കും 5000 രൂപ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്കണം. മെഡിക്കല്‍ നഷ്ടപരിഹാരം എന്ന നിലയില്‍ 25000 രൂപ ആശവര്‍ക്കാര്‍മാര്‍ക്ക് അനുവദിക്കണം. മതിയായ സുരക്ഷാ ഉപകരണങ്ങളായ സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്‌ക്ക് എന്നിവ സര്‍ക്കാര്‍ നല്കണമെന്നും ആശവര്‍ക്കര്‍മാരുടെ യൂണിയന്‍ ആവശ്യപ്പെട്ടു.

ഒന്നാം കൊവിഡ് തരംഗത്തില്‍ മരണപ്പെട്ട ആശവര്‍ക്കര്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് 50 ലക്ഷം ഇന്‍ഷുറന്‍സ് പരിരക്ഷ നല്കണമെന്നും ആശവര്‍ക്കര്‍മാരുടെ ദേശീയ സംഘടന എസ് ഐ എഫ് ഐ ആവശ്യപ്പെട്ടു.

Next Story