‘നിങ്ങള്‍ക്കു നേരെ വരുന്ന കല്ലുകള്‍ കൊണ്ടൊരു പാലം തന്നെ തീര്‍ക്കണം’; ശുചീകരണതൊഴിലാളിയില് നിന്ന് ഡെപ്യൂട്ടി കലക്ടര്‍ തസ്തികയിലേക്ക്; ആശ കാന്ദര പറയുന്നു
ആശ കാന്ദര എന്ന നാല്പതുകാരിയുടെ പേര് നാം ചേര്‍ത്തുവെക്കേണ്ടത് ഇച്ഛാശക്തി മനുഷ്യനെ എത്തിക്കുന്ന ഉയരങ്ങള്‍ക്ക് പരിധികളില്ലെന്ന സത്യത്തോടാണ്. രാജസ്ഥാനിലെ ജോദ്പ്പുരില് നിന്നുള്ള ആശ കാന്ദരയുടെ ശുചീകരണതൊഴിലാളിയില് നിന്ന് ഡെപ്യൂട്ടി കലക്ടര്‍ തസ്തികയിലേക്കുള്ള യാത്ര തികച്ചും അവിശ്വസനീയമാണ്. രണ്ടുകുട്ടികളുടെ അമ്മയായ ആശയെ എട്ടുവര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഭര്‍ത്താവ് ഉപേക്ഷിക്കുന്നത്. പിന്നീടുള്ള ആശയുടെ ജീവിതം ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. ജോധ്പ്പൂര്‍ കോര്‍പ്പറേഷനിലെ ശുചീകരണതൊഴിലാളിയുടെ ജോലി മാത്രമാണ് അവള്‍ക്ക് ആദ്യം പ്രതീക്ഷയ്ക്ക് വക നല്കി സ്വന്തമാക്കാനായത്. എന്നാല്‍ ആശയോടൊപ്പം പിതാവ് രാജേന്ദ്ര കന്ദാര […]
20 July 2021 5:23 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആശ കാന്ദര എന്ന നാല്പതുകാരിയുടെ പേര് നാം ചേര്‍ത്തുവെക്കേണ്ടത് ഇച്ഛാശക്തി മനുഷ്യനെ എത്തിക്കുന്ന ഉയരങ്ങള്‍ക്ക് പരിധികളില്ലെന്ന സത്യത്തോടാണ്. രാജസ്ഥാനിലെ ജോദ്പ്പുരില് നിന്നുള്ള ആശ കാന്ദരയുടെ ശുചീകരണതൊഴിലാളിയില് നിന്ന് ഡെപ്യൂട്ടി കലക്ടര്‍ തസ്തികയിലേക്കുള്ള യാത്ര തികച്ചും അവിശ്വസനീയമാണ്.
രണ്ടുകുട്ടികളുടെ അമ്മയായ ആശയെ എട്ടുവര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഭര്‍ത്താവ് ഉപേക്ഷിക്കുന്നത്. പിന്നീടുള്ള ആശയുടെ ജീവിതം ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. ജോധ്പ്പൂര്‍ കോര്‍പ്പറേഷനിലെ ശുചീകരണതൊഴിലാളിയുടെ ജോലി മാത്രമാണ് അവള്‍ക്ക് ആദ്യം പ്രതീക്ഷയ്ക്ക് വക നല്കി സ്വന്തമാക്കാനായത്. എന്നാല്‍ ആശയോടൊപ്പം പിതാവ് രാജേന്ദ്ര കന്ദാര നിന്നതോടെ അവള്‍ക്ക് മുന്നില്‍ പുതിയ വഴി തുറക്കുകയായിരുന്നു. രാജേന്ദ്ര കന്ദാര വിദ്യാസമ്പന്നനും സംസ്ഥാന ഭക്ഷ്യവകുപ്പില്‍ അക്കൗണ്ടന്റുമായിരുന്നു.
ആശയുടെ ആദ്യ തീരുമാനം പാതി വഴിയില്‍ നിര്‍ത്തിവെച്ച വിദ്യാഭ്യാസം പുനഃരാരംഭിക്കാനായിരുന്നു. പിതാവിന്റെ പിന്തുണ കൂടി കിട്ടിയതോടെ അവള് ഇച്ഛാശക്തിയുടെ മുഖമായി മാറി. 2016 ലാണ് ആശ വീണ്ടും പഠനം തുടങ്ങുന്നത്. ഒപ്പം ശുചീകരണ തൊഴിലും തുടര്‍ന്നു. അവിടെ നിന്നും രാജസ്ഥാന് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയം നേടുന്നതുവരെ അവള് മുന്നേറുകയായിരുന്നു.
ഇപ്പോള്‍ ഡപ്യൂട്ടി കലക്ടര്‍ തസ്തികയിലെത്തിയ ആശ പറയുന്നത് ഇപ്രകാരമാണ്., ‘നിങ്ങള്‍ക്കു നേരെ കല്ലുകള്‍ എറിയപ്പെടുമ്പോള്‍ നിങ്ങളതുകൊണ്ട് ഒരു പാലം തന്നെ തീര്‍ക്കണം. വിദ്യാഭ്യാസമാണ് എല്ലാ സാമൂഹ്യ ദുരാചരങ്ങള്ക്കും മറുപടി. വിദ്യാഭ്യാസത്തിന് മാത്രമേ പുതിയ വാതിലുകള്‍ തുറക്കാന്‍ സാധിക്കുകയുള്ളൂ’, .
- TAGS:
- deputy collector