“പശുവിനേയും പോത്തിനേയും തിരിച്ചറിയില്ല, അറിവ് മുസ്ലീം നാമധാരികളെ കൊലപ്പെടുത്തുന്നതില്‍”, ആള്‍ക്കൂട്ടകൊലപാതകങ്ങളില്‍ ഉവൈസി
ഗോസംരക്ഷകരായ ആള്‍ക്കൂട്ടകൊലപാതകങ്ങളിലെ കുറ്റവാളികള്‍ക്ക് പശുവിനേയും പോത്തിനേയും തിരിച്ചറിയില്ലെങ്കിലും ഒരു പ്രത്യേക വിഭാഗ നാമധാരികളെ കൊലപ്പെടുത്താനുള്ള അറിവുണ്ടെന്ന് ഗോസംരക്ഷണ കൊലപാതകങ്ങളില്‍ ആര് എസ് എസ് മേധാവി നടത്തിയ പ്രസ്താവനയോട് പ്രതികരിച്ച് എ ഐ എം ഐ എം മേധാവി അസദുദ്ദീന്‍ ഉവൈസി. മുസ്ലീങ്ങള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കെതിരെ നടക്കുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങളിലെ കുറ്റവാളികള്‍ ഹിന്ദുത്വ നിലപാടുകള്ക്കെതിരാണെന്നായിരുന്നു ആര് എസ് എസ് മേധാവി മോഹന്‍ ഭഗവത്തിന്റെ പ്രസ്താവന. മോഹന്‍ ഭഗവത്തിന്റെ പ്രസ്താവനയോട് ശക്തമായ പ്രതികരണങ്ങളുമായാണ് ഉവൈസിയുടെ ട്വീറ്റ് പുറത്തുവന്നത്. പശുവിനേയും കാളയേയും […]
5 July 2021 4:36 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഗോസംരക്ഷകരായ ആള്‍ക്കൂട്ടകൊലപാതകങ്ങളിലെ കുറ്റവാളികള്‍ക്ക് പശുവിനേയും പോത്തിനേയും തിരിച്ചറിയില്ലെങ്കിലും ഒരു പ്രത്യേക വിഭാഗ നാമധാരികളെ കൊലപ്പെടുത്താനുള്ള അറിവുണ്ടെന്ന് ഗോസംരക്ഷണ കൊലപാതകങ്ങളില്‍ ആര് എസ് എസ് മേധാവി നടത്തിയ പ്രസ്താവനയോട് പ്രതികരിച്ച് എ ഐ എം ഐ എം മേധാവി അസദുദ്ദീന്‍ ഉവൈസി.
മുസ്ലീങ്ങള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കെതിരെ നടക്കുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങളിലെ കുറ്റവാളികള്‍ ഹിന്ദുത്വ നിലപാടുകള്ക്കെതിരാണെന്നായിരുന്നു ആര് എസ് എസ് മേധാവി മോഹന്‍ ഭഗവത്തിന്റെ പ്രസ്താവന. മോഹന്‍ ഭഗവത്തിന്റെ പ്രസ്താവനയോട് ശക്തമായ പ്രതികരണങ്ങളുമായാണ് ഉവൈസിയുടെ ട്വീറ്റ് പുറത്തുവന്നത്.
പശുവിനേയും കാളയേയും തിരിച്ചറിയില്ല. എന്നാല്‍ പ്രത്യേക വിഭാഗത്തിലെ നാമധാരികളെ കൊലപ്പെടുത്താനുള്ള അധികരിച്ച അറിവ് തന്നെ ഈ കുറ്റവാളികള്ക്കുണ്ടെന്ന് ഉവൈസി ചൂണ്ടിക്കാണിച്ചു. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന ഹിന്ദുത്വ സര്‍ക്കാര്‍ ആള്ക്കൂട്ടക്കൊലപാതകികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
നേരത്തെ പശുസംരക്ഷണത്തിന്റെ പേരില്‍ കൊല്ലപ്പെട്ട ജുനൈദ്, അഖ്ലക്ക്, റഖ്ബര്‍, അലിമുദ്ദീന്‍ എന്നിവരുടെ പേരുകള്‍ ഉവൈസി ട്വീറ്റില്‍ എടുത്തുപറഞ്ഞു. മുസ്ലീം വിഭാഗങ്ങള്‍ക്കെതിരെ ഗോസംരക്ഷകര്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നടത്തിയ മൃഗീയ ആക്രമണങ്ങള്‍ ഉവൈസി ചൂണ്ടിക്കാണിച്ചു.
2015ലാണ് മുഹമ്മദ് അഖ്ലക്ക് കൊല്ലപ്പെടുന്നത്, 2017ല്‍ ഫേലു ഖാന്, 2018ല്‍ അലിമുദ്ദീന്‍, ഇവരെല്ലാം മൃഗീയമായ ആക്രമണങ്ങള്ക്കിരകളായാണ് കൊല്ലപ്പെട്ടത്. എന്നാല്‍ അലിമുദ്ദീന്റെ കൊലപാതകികള്‍ക്ക് പൂമാലകള്‍ ചാര്‍ത്തിയത് കേന്ദ്രമന്ത്രി തന്നെയാണെന്ന് ഉവൈസി ആരോപിച്ചു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്നത് ഭരണത്തിലിരിക്കുന്ന സര്‍ക്കാരിന്റെ പിന്തുണ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വോഷപരമായ കുറ്റകൃത്യങ്ങളില്‍ ഏര്പ്പെടുന്നവര്ക്കുണ്ടെന്നാണെന്നും എ ഐ എം ഐ എം മേധാവി അസദുദ്ദീന്‍ ഉവൈസി വ്യക്തമാക്കി.